Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ ജെസൽ കാർണെയ്റോ
കൊച്ചി: വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ 31കാരനായ ജെസൽ കാർണെയ്റോ നയിക്കും. കഴിഞ്ഞ സീസണിൽ വൈസ് ക്യാപ്റ്റനായിരുന്നു ഈ ഇടത് പ്രതിരോധ താരം. ഇതുവരെ ബ്ലാസ്റ്റേഴ്സിനായി 34 തവണ പന്തുതട്ടിയ ഗോവക്കാരൻ ഒമ്പതുതവണ ക്യാപ്റ്റൻ ബാൻഡും അണിഞ്ഞിട്ടുണ്ട്.
2019ലാണ് ജെസൽ കാർണെയ്റോ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. നവംബർ 19ന് ഗോവ ഫറ്റോറ സ്റ്റേഡിയത്തിൽ എ.ടി.കെ മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ മത്സരം. 2023 വരെയാണ് ബ്ലാസ്റ്റേഴ്സുമായി ജെസലിെൻറ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.