അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ കേരളത്തിൽനിന്നുള്ള ലോർഡ്സ് എഫ്.എ ജയത്തോടെ തുടങ്ങി. എതിരില്ലാത്ത നാല് ഗോളിന് സെൽറ്റിക് ക്വീൻസ് എഫ്.സിയെയാണ് തോൽപിച്ചത്. കാമിലെ റോഡ്രിഗസ് (53, 62, 90 + 3) ലോർഡ്സിനായി ഹാട്രിക് നേടിയപ്പോൾ ഫ്രാഗ്രെൻസി റിവാന്റെ (8) വകയായിരുന്നു ഒരു ഗോൾ. മറ്റു മത്സരങ്ങളിൽ ഒഡിഷ എഫ്.സി 6-0ത്തിന് സി.ആർ.പി.എഫ് എഫ്.സിയെയും ഈസ്റ്റേൺ സ്പോർടിങ് യൂനിയൻ 1-0ത്തിന് കിക്ക് സ്റ്റാർട്ട് എഫ്.സിയെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.