വനിത ലീഗ്: കുതിപ്പ് തുടർന്ന് ഗോകുലം

ഭുവനേശ്വര്‍: ഇന്ത്യന്‍ വനിത ലീഗ് ഫുട്ബാളില്‍ ഗോകുലം കേരളക്ക് തുടർച്ചയായ നാലാം ജയം. എതിരില്ലാത്ത എട്ട് ഗോളിന് മാതാ രുഗ്മിണി ഫുട്‌ബാള്‍ ക്ലബിനെയാണ് ഗോകുലം തകർത്തുവിട്ടത്.

ഘാന താരം എല്‍ഷദായി ഹാട്രിക് നേടിയപ്പോൾ സൗമ്യ രണ്ടുവട്ടം വലകുലുക്കി. മനീഷ കല്യാൺ, മാനസ, ജ്യോതി എന്നിവരും സ്കോർ ചെയ്തു. കോഴി​ക്കോട്ടുകാരിയായ മാനസ ഇന്ത്യന്‍ വനിത ലീഗില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമായി. വ്യാഴാഴ്ച അറ എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Tags:    
News Summary - IWL: Gokulam Kerala FC beat Mata Rukmani FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.