യൂറോ വിജയാഹ്ലാദം അക്രമാസക്തമായി; ഒരു മരണം, നിരവധി പേർക്ക്​ പരിക്ക്​

റോം: ഇറ്റലിയുടെ യൂറോ കപ്പ്​ വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെ ഒരാൾ മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. വിജയാഘോഷത്തിൽ പ​ങ്കെടുക്കാൻ നഗരത്തിലേക്ക്​ വരുന്നതിനിടെ 22കാരനാണ്​ സിസിലിയിലെ കാൽറ്റഗിറോണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

സാമ്പത്തിക തലസ്​ഥാനമായ മിലാനിൽ 15 പേർക്ക്​ പരിക്കേറ്റു. ഇവരിൽ മൂന്ന്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. കൈയിൽ നിന്ന്​ പടക്കം പൊട്ടി ഒരാൾക്ക്​ മൂന്ന്​ വിരലുകൾ നഷ്​ടപ്പെട്ടു. ഫോഗിയയിൽ തെരുവിൽ നടന്ന കലഹത്തിനിടെ ഒരാൾ ആൾകൂട്ടത്തിന്​ നേരെ വെടിവെച്ച്​ കടന്ന്​ കളഞ്ഞു.

വെംബ്ലി സ്​റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (3-2)​ ഇറ്റലി കീഴടക്കിയത്​. മുഴുവൻ സമയത്തും അധിക സമയത്തും മത്സരം 1-1ന്​ സമനിലയിലായിരുന്നു. 1968 ന്​ ശേഷം ആദ്യമായാണ്​ ഇറ്റലി യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം ചുടുന്നത്​.

Tags:    
News Summary - Italy's Euro 2020 celebration One dead and several injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT