ഐ.എസ്.എല്ലിൽ ഗോൾപൂരം; കരുത്തരുടെ അങ്കത്തിൽ സമനില

പുണെ: കരുത്തന്മാർ ആദ്യ അങ്കത്തിനായി നേർക്കുനേർ അണിനിരന്നപ്പോൾ പിറന്നത് ആരാധകർ കാത്തിരുന്ന മത്സരം. ഐ.എസ്.എല്ലിൽ ഗോൾ മഴ പെയ്ത കളിയിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയും മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയും സമനിലയിൽ പിരിഞ്ഞു. പുണെയിലെ ഛത്രപതി ശിവജി മൈതാനത്ത് ആറ് ഗോൾ പങ്കിട്ടാണ് ഇരുനിരയും പോയന്റ് പങ്കുവെച്ചത്. അവസാനം വരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ നായകൻ ജാവോ വിക്ടർ (45+, 76) ഹൈദരാബാദിനായി രണ്ടുവട്ടം വല കുലുക്കിയപ്പോൾ ഹാളിചരൺ നർസാരിയും (51) ലക്ഷ്യം കണ്ടു.

മുംബൈക്കായി ഗ്രെഗ് സ്റ്റുവാർട്ടും (67) ആൽബർട്ടോ നൊഗ്വേരയും (85) ആണ് സ്കോർ ചെയ്തത്. ഒരു ഗോൾ ഹൈദരാബാദ് ഡിഫൻഡർ ചിൻഗ്ലെൻസനയുടെ (23) വകയായിരുന്നു. സ്റ്റാർ സ്ട്രൈക്കർ ബർത്തലോമിയോ ഒഗ്ബെചെ അടക്കം കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെ ഹൈദരാബാദ് അണിനിരത്തിയപ്പോൾ മുംബൈ നിരയിൽ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു.

ജാംഷഡ്പുരിൽനിന്നെത്തിയ ഗ്രെഗ് സ്റ്റുവാർട്ടും കേരള ബ്ലാസ്റ്റേഴ്സിൽനിന്നുവന്ന ജോർജെ പെരേര ഡയസും എഫ്.സി ഗോവയിൽനിന്നെത്തിയ ആൽബർട്ടോ നൊഗ്വേരയുമെല്ലാം മുംബൈ ജഴ്സിയിൽ ഇറങ്ങി.

Tags:    
News Summary - ISL: Hyderabad-Mumbai city match in draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.