ജയിക്കാൻ യോഗമില്ലാതെ ഗോവ; നോർത്ത്​ ഈസ്​റ്റ്​ സമനിലയിൽ കുരുക്കി

പനാജി: എല്ലാ മത്സരവും 'ഹോം മാച്ച്​' കളിക്കാൻ ഭാഗ്യം ലഭിച്ചവരാണ്​ എഫ്​.സി ഗോവ. എന്നാൽ, മൂന്ന്​ മത്സരം പിന്നിട്ടിട്ടും ഒരു ജയം പോലും ആതിഥേയർക്കില്ല. നോർത്ത്​ ഈസ്​റ്റിനെതിരായ മൂന്നാം മത്സരം 1-1ന്​ സമനിലയിൽ പിരിഞ്ഞു. വടക്കുകിഴക്കൻ ടീമി​െൻറ ഇദ്​രിസ സില്ല നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ നോർത്ത്​ ഈസ്​റ്റിനെ ഇഗോൾ അംഗുലോയുടെ കരുത്തിൽ ഗോവ തോൽവി ഒഴിവാക്കുകയായിരുന്നു. ഇതോ​െട രണ്ടു സമനിലയും തോൽവിയുമുള്ള ഗോവ രണ്ടു പോയൻറുമായി ഏഴാം സ്​ഥാനത്താണ്​. അഞ്ചു പോയൻറുള്ള നോർത്ത്​ ഈസ്​റ്റ്​ രണ്ടാമതാണ്​. മത്സരത്തി​െൻറ 75 ശതമാനം സമയവും പന്ത്​ കൈവശം ​വച്ചിട്ടും ഗോവക്ക്​ ജയിക്കാനായില്ല.

ആദ്യ ജയം തേടിയാണ്​ എഫ്​.സി ഗോവ കളത്തിലിറങ്ങിയത്​. പ്രഥമ മത്സരത്തിൽ ബംഗളൂരുവിനോട്​ സമനിലയും രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്​.സിയോട്​ തോൽക്കുകയും ചെയ്​ത ഗോവക്ക്​ തിരിച്ചുവരവ്​ അനിവാര്യമായിരുന്നു. മറുവശത്ത്​ തോൽക്കാതിരിക്കാനായിരുന്നു നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡി​െൻറ മത്സരം. ആദ്യ കളി ജയവും രണ്ടാം മത്സരത്തിൽ ബ്ലാസ്​റ്റേഴ്​സിനെതിരെ രണ്ടു ഗോളിന്​ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന്​ സമനിലയും.

പാസിങ്​ ഗെയ്​മുകളിൽ പ്രാവീണ്യം തെളിയിച്ച ഇരു ടീമുകളും മികച്ച മുന്നേറ്റവുമായാണ്​ തുടങ്ങിയത്​. നോർത്ത്​ ഈസ്​റ്റിനായി ഇദ്​രിസ സില്ലയും മറു തലക്കൽ ഇഗോൾ ആംഗുലുവും. ബ്രണ്ടൻ ഫെർണാണ്ടസി​െൻറയും എഡു ബഡിയയുടെയും അളന്നു മുറിച്ചുള്ള പാസിൽ നോർത്ത്​ ഈസ്​റ്റ്​ ഗോൾ മുഖം പലതവണ വിറക്കപ്പെട്ടു. എന്നാൽ, ആദ്യ ഗോൾ നേടിയത്​ നോർത്ത്​ ഈസ്​റ്റാണ്​. ഇദ്​രീസ സില്ലയെ ഇവാൻ ഗെറീഡോ വീഴ്​ത്തിയതിന് റഫറിയുടെ വിസിൽ. കിക്കെടുത്ത സില്ല (40) അനായാസം ഗോളാക്കുകയും ചെയ്​തു. എന്നാൽ​ നോർത്ത്​ ഈസ്​റ്റിന്​ ആഹ്ലാദിക്കാൻ വകയുണ്ടായില്ല. മൂന്നു മിനിറ്റിനുള്ളിൽ ഗോവ മനോഹരമായ മുന്നേറ്റത്തിലൂടെ തിരിച്ചടിച്ചു. ബ്രണ്ടൻ ഫെർണാണ്ടസി​െൻറ വലതുവിങ്ങിൽ നിന്നുള്ള ​ക്രോസ്​ രണ്ടു പ്രതിരോധ നിരക്കാരെ സാക്ഷിയാക്കി ഇഗോൾ അംഗുലോ (43) വഴിതരിച്ചുവിടുകയായിരുന്നു. നോർത്ത്​ ഈസ്​റ്റ്​ ഗോളി സുഭാഷിഷ്​ റോയ്​ക്ക്​ ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതി ഇരുടീമുകളും ഫോർമാഷൻ മാറ്റി കരുക്കൾ നീക്കിയെങ്കിലും പിന്നീട്​ ഗോളുകൾ പിറന്നില്ല. വീറൂം വാശിയും നിറഞ്ഞു നിന്ന മത്സരത്തിൽ ഇരു ടീമുകളുടെയും കോച്ചുമാരായ ഗ്രാൻറ്​ നസും ജുവാൻ ഫെർണാഡോയും ഏറ്റുമുട്ടുകയും ചെയ്​തു. 

Tags:    
News Summary - ISL- FC Goa - Northeast United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.