മിണ്ടാതെ ക്ലബ് വിട്ട് ജാഹു; നിയമനടപടിക്കൊരുങ്ങി ഒഡിഷ എഫ്.സി

ഭുവനേശ്വർ: മൊറോക്കന്‍ താരം അഹമ്മദ് ജാഹു മാനേജ്മെന്റിനെ അറി‍യിക്കാതെ ഒഡിഷ എഫ്.സി വിട്ടു. വായ്പയിൽ എഫ്.സി ഗോവയിൽനിന്നെത്തിയ ജാഹുവുമായി 2017 ആഗസ്റ്റ് രണ്ട് വരെ കരാർ നിലനിൽക്കെയാണ് അപ്രതീക്ഷിത നീക്കം. ഇക്കാര്യത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ക്ലബ്.

ഒഡിഷ എഫ്.സി തന്നെയാണ് ജാഹു ക്ലബ് വിട്ടതും നിയമനടപടിക്കൊരുങ്ങുന്നതും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കരാര്‍ അവസാനിപ്പിക്കാനോ സസ്പെന്‍ഡ് ചെയ്യാനോ സാധ്യതയുണ്ട്. നിര്‍ണായക മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന സാഹചര്യത്തില്‍ മിഡ്ഫീൽഡറുടെ പിന്മാറൽ ക്ലബിന് തിരിച്ചടിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ആദ്യ മൊറോക്കക്കാരനാണ് ജാഹു.

Tags:    
News Summary - ISL: Ahmed Jahouh exits Odisha FC without explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.