ഈ​സ്റ്റ് ബം​ഗാ​ളി​നായി 32ാം സെക്കൻഡിൽ ഗോൾ നേടിയ വിഷ്ണു സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ

ഐ.​എ​സ്.​എ​ൽ: ഈസ്റ്റ് ബംഗാളിനെതിരെ ജയം പിടിച്ച് ഒഡീഷ​

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ ഒ​ഡി​ഷ​ക്ക് വി​ജ​യം. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​തി​ഥേ​യ​ർ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ളി​യു​ടെ 32ാം സെ​ക്ക​ൻ​ഡി​ൽ മ​ല​യാ​ളി താ​രം വി​ഷ്ണു പു​തി​യ വ​ള​പ്പി​ലി​ന്റെ മി​ന്നും ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ഈ​സ്റ്റ് ബം​ഗാ​ളി​ന് പി​ന്നീ​ട് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല.

ത്രോ ​സ്വീ​ക​രി​ച്ച വി​ഷ്ണു മൂ​ന്ന് എ​തി​ർ ക​ളി​ക്കാ​രെ വെ​ട്ടി​ച്ച് മു​ന്നേ​റി​യാ​ണ് സീ​സ​ണി​ലെ അ​തി​വേ​ഗ ഗോ​ൾ നേ​ടി​യ​ത്. 40ാം മി​നി​റ്റി​ൽ ഡീ​ഗോ മൗ​റീ​സി​​യോ​യും 61ാം മി​നി​റ്റി​ൽ പ്രി​ൻ​സ്ട​ൺ റി​ബ​​ല്ലോ​യും ഒ​ഡി​ഷ​യു​ടെ ര​ക്ഷ​ക​രാ​യി. വി​ജ​യ​ത്തോ​ടെ 35 പോ​യ​ന്റു​മാ​യി ഒ​ഡി​ഷ ഒ​ന്നാ​മ​തെ​ത്തി. 18 പോ​യ​ന്റു​ള്ള ഈ​സ്റ്റ് ബം​ഗാ​ൾ എ​ട്ടാം സ്ഥാ​ന​ത്താ​ണ്.

Tags:    
News Summary - ISL 2024: Odisha FC vs East Bengal FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.