ഈസ്റ്റ് ബംഗാളിനെതിരെ ഗോൾ നേടിയ മുംബൈയുടെ ബിപിൻ സിങ് സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ
Posted On
date_range Updated On
date_range മുംബൈക്ക് ജയം; നാലാമത്
മഡ്ഗാവ്: ഈസ്റ്റ് ബംഗാളിന്റെ വെല്ലുവിളി ഏകപക്ഷീയമായ ഒരു ഗോളിന് അതിജീവിച്ച മുംബൈ സിറ്റി എഫ്.സി ഐ.എസ്.എൽ സെമി പ്രതീക്ഷ നിലനിർത്തി. ജയത്തോടെ 17 കളികളിൽ 28 പോയന്റായ മുംബൈ കേരള ബ്ലാസ്റ്റേഴ്സിനെ (16 മത്സരങ്ങളിൽ 27) പിന്തള്ളിയാണ് നാലാം സ്ഥാനത്തേക്ക് കയറിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 51ാം മിനിറ്റിൽ ബിപിൻ സിങ് ആണ് നിർണായക ഗോൾ സ്കോർ ചെയ്തത്. ഒപ്പത്തിനൊപ്പം പൊരുതിയ കൊൽക്കത്തക്കാർക്ക് അവസരങ്ങളും ലഭിച്ചെങ്കിലും മുംബൈ വലയനക്കാനായില്ല. 18 മത്സരങ്ങളിൽ 10 പോയന്റുമായി അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.