ഗോൾനേട്ടം ആഘോഷിക്കുന്ന ഗോവ താരങ്ങൾ
Posted On
date_range Updated On
date_range മൂന്നു ഗോൾ ജയം; ഗോവ മൂന്നാമത്
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാനെതിരെ ഗംഭീര ജയവുമായി എഫ്.സി ഗോവ. എതിരില്ലാത്ത മൂന്നു ഗോളിനാണ് കൊൽക്കത്തൻ സംഘത്തെ ആതിഥേയർ തകർത്തത്. രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളും. 50ാം മിനിറ്റിൽ ഐബാൻഭ ഡോഹ് ലിങ്ങാണ് ഗോവയുടെ അക്കൗണ്ട് തുറന്നത്.
76ാം മിനിറ്റിൽ ഫേറസ് അർനോട്ട് ലീഡുയർത്തി. 82ാം മിനിറ്റിൽ നോഹ സദോയിയിലൂടെ ഗോവ മൂന്നാം ഗോളും നേടിയതോടെ എ.ടി.കെ മോഹൻ ബഗാന്റെ പതനം പൂർണമായി.
ജയത്തോടെ 12 പോയന്റുള്ള ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ നാലാമതാക്കി മൂന്നാംസ്ഥാനത്തേക്ക് കയറി. എ.ടി.കെ ബഗാൻ (10) ആറാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.