Posted On
date_range Updated On
date_range ഐ.എസ്.എൽ: ബംഗളൂരുവിനെ തകർത്ത് മുംബൈ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിക്ക് ഉജ്ജ്വല ജയം. ബംഗളൂരു എഫ്.സിയെ എതിരില്ലാത്ത നാല് ഗോളിനാണ് തകർത്തത്.
14ാം മിനിറ്റിൽ പേരേര ഡയസാണ് തുടക്കമിട്ടത്. 32ാം മിനിറ്റിൽ അപൂയ, 58ാം മിനിറ്റിൽ ബിപിൻ സിങ് തൗനാജം, 74ാം മിനിറ്റിൽ ലലിയൻസുവാല ചാങ്തെ എന്നിവർകൂടി നിറയൊഴിച്ചതോടെ ബംഗളൂരുവിന്റെ പതനം പൂർണം.
ജയത്തോടെ 15 പോയന്റുമായി ഹൈദരാബാദ് എഫ്.സിക്ക് (16) തൊട്ടരികെ രണ്ടാമതുണ്ട് മുംബൈ. ആറിൽ ഒരു കളി മാത്രം ജയിച്ച ബംഗളൂരു പത്താമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.