ഗോവക്ക്​ രണ്ടാം ജയം; ഒഡിഷയെ ഒരു ഗോളിന്​ തോൽപിച്ചു

പനാജി: സൂപ്പർ താരം ഇഗോർ അംഗുലു നേടിയ ​ഏക ഗോളിൽ എഫ്​.സി ഗോവക്ക്​ സീസണിലെ രണ്ടാം ജയം. ആദ്യ പകുതിക്ക്​ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഒഡിഷ എഫ്​.സിക്കെതിരെ സ്​പാനിഷ്​ താരം അംഗുലുവിൻെറ ഗോൾ.

ഇതോടെ എട്ടു പോയൻറുമായി ഗോവ നാലാം സ്​ഥാനത്തേക്ക്​ കയറി. കന്നി ജയത്തിനായി ഒഡിഷക്ക്​ ഇനിയും കാത്തിരിക്കണം. അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ ഒഡിഷ എഫ്​.സി ഇതുവരെ ജയിച്ചിട്ടില്ല.

വമ്പന്മാർക്കെതിരെ പൊരുതിയാണ്​ ഒഡിഷ തോറ്റത്​. പ്രതിരോധം കനപ്പിച്ച ഒഡിഷക്കെതിരെ നിരവധി അവസരങ്ങൾ ഗോവ സൃഷ്​ടിച്ചെങ്കിലും എതിർ ഗോളി അർഷീപ്​ സിങ്​ അവർക്ക്​ വില്ലനായി. ആറോളം ഗോളുറപ്പിച്ച ഷോട്ടുകളാണ്​ അർഷീപ്​ രക്ഷപ്പെടുത്തിയത്​. 45+3 മിനിറ്റിലാണ്​ അംഗുലു അർഷീപിനെ മനോഹരമായി കബളിപ്പിച്ച്​ ഗോൾ നേടുന്നത്​. അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ ഒഡിഷ പത്താം സ്​ഥാനത്ത്​ ഡെയ്​ഞ്ചർ സോണിലാണ്​. അഞ്ചു ഗോളുമായി അംഗുലു ടോപ്​ സ്​കോർ പട്ടികയിൽ മുന്നിലുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.