Posted On
date_range Updated On
date_range യൂറോപ ലീഗ്: ഷാക്തറിനെ തോൽപിച്ച് ഇൻറർ ഫൈനലിൽ
കൊളോൺ: ആദ്യ പകുതിയിൽ 1-0ത്തിെൻറ ലീഡ്. രണ്ടാം പകുതിയിൽ നാലു ഗോൾകൂടി. യൂറോപ ലീഗ് സെമിയിൽ യുക്രെയ്ൻ ക്ലബ് ഷാക്തർ യുനൈറ്റഡിെൻറ വലയിൽ അഞ്ചു ഗോൾ നിക്ഷേപം നടത്തിയ ഇൻറർ മിലാൻ തങ്ങളാണ് ശക്തരെന്ന് തെളിയിച്ചു.
തകർപ്പൻ ജയത്തോടെ ഇൻറർ മിലാൻ 10 വർഷത്തിനിടെ യൂറോപ്യൻ പോരാട്ടത്തിെൻറ ഫൈനലിലും ആദ്യമായി ഇടംപിടിച്ചു. വെള്ളിയാഴ്ച ഫൈലനിൽ സെവിയ്യയാണ് എതിരാളി. സ്ട്രൈക്കിങ് പാർട്ണർമാരായ റൊമേലു ലുകാകുവും (78, 83 മിനിറ്റ്) ലൗതാരോ മാർട്ടിനസും (19, 74) ഇരട്ടഗോളുമായി കളം നിറഞ്ഞു. ഡാനിലോ ഡി ആംബ്രോസിയോയുടെ (64) വകയായിരുന്നു മറ്റൊരു ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.