ഇന്‍റർ കോണ്ടിനെന്റൽ ഫുട്ബാൾ: ആഷിക്, സഹൽ, രാഹുൽ ഇന്ത്യൻ ക്യാമ്പിൽ

ഡൽഹി: ജൂണിൽ ഭുവനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായുള്ള ഇന്ത്യൻ ക്യാമ്പിൽ മലയാളി താരങ്ങളായ ആഷിക് കുരുണിയനും സഹൽ അബ്ദുസ്സമദും കെ.പി. രാഹുലും. കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ച ക്യാമ്പിൽ 41 പേരാണുള്ളത്.

ഈ മാസം ഒമ്പതു മുതൽ ബംഗളൂരുവിലാണ് ക്യാമ്പ്. ജൂൺ ഒമ്പതു മുതൽ 18 വരെ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലബനാൻ (ലോക റാങ്കിങ്ങിൽ 99), വനൗതു (164), മംഗോളിയ (183) എന്നിവരാണ് ഇന്ത്യയുടെ (101) എതിരാളികൾ.

Tags:    
News Summary - Intercontinental Football: Ashiq, Sahal, Rahul in Indian camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.