Posted On
date_range Updated On
date_range മയാമിക്ക് സമനിലക്കുരുക്ക്; മെസ്സി വ്യാഴാഴ്ച കളിച്ചേക്കും
ഫ്ലോറിഡ: പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ മേജർ സോക്കർ ലീഗിൽ കരുത്തരായ ഒർലാൻഡോ സിറ്റിക്കെതിരെ കളിത്തിലിറങ്ങിയ ഇൻറർ മയാമി 1-1നാണ് സമനില പിടിച്ചത്.
ഒർലാൻഡോ സിറ്റിയുടെ തട്ടകമായ എക്സ്േപ്ലാറിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയാണ് ആദ്യ ലീഡെടുത്തത്. 52ാം മിനിറ്റിൽ ഡേവിഡ് റൂയിസ് മുന്നിലെത്തിച്ചു. മേജർ സോക്കർ ലീഗിൽ മയാമിയുടെ പ്ലേഓഫ് പ്രതീക്ഷ ഏറക്കുറെ അസ്തമിച്ച മട്ടാണ്.
ചെറിയ പരിക്കിനെ തുടർന്ന് വിട്ടുനിൽക്കുന്ന മെസ്സി വ്യാഴാഴ്ച കളിച്ചേക്കും. 29 മത്സരങ്ങളിൽനിന്ന് 15 തോൽവികൾ ഏറ്റുവാങ്ങിയ ഇന്റർ മയാമി ജയിച്ചുതുടങ്ങുന്നത് മെസ്സിയുടെ വരവോടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.