Posted On
date_range Updated On
date_range രണ്ട് ഗോളിന് പിറകിൽനിന്ന് മൂന്നെണ്ണം തിരിച്ചടിച്ച് ഇന്റർ മയാമി
ന്യൂയോർക്: മേജർ ലീഗ് സോക്കർ മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ഇന്റർ മയാമിയുടെ ഉജ്ജ്വല തിരിച്ചുവരവ്. മോൺട്രിയലിന്റെ മൈതാനത്ത് ബ്രൈസ് ഡ്യൂകും (22) ജൂൾസ് വിൽസന്റും (32) നേടിയ ഗോളുകൾ ആതിഥേയരെ മുന്നിലെത്തിച്ചു.
ലയണൽ മെസ്സിയും ലൂയിസ് സുവാരസും മുന്നേറ്റം നയിച്ച കളിയുടെ 44ാം മിനിറ്റിൽ മറ്റിയസ് റോജസ് മയാമിക്കായി ആദ്യ ഗോൾ സ്കോർ ചെയ്തു. ആദ്യ പകുതി തീരാനിരിക്കെ സുവാരസ് (45+3) സമനിലയും പിടിച്ചു. 59ാം മിനിറ്റിൽ ബെഞ്ചമിൻ ക്രമാഷിയുടെ വകയായിരുന്നു വിജയഗോൾ. 13 മത്സരങ്ങളിൽ 27 പോയന്റുമായി മയാമി ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.