Posted On
date_range Updated On
date_range മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ; ഉസ്ബെകിസ്താനെതിരെ കിക്കോഫ് ഉടൻ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് ‘ബി’യിലെ നിർണായകമായ രണ്ടാം അങ്കത്തിനിറങ്ങുന്ന ഇന്ത്യയുടെ െപ്ലയിങ് ഇലവനിൽ മാറ്റങ്ങളുമായി കോച്ച് ഇഗോർ സ്റ്റിമാക്. ആസ്ട്രേലിയക്കെതിരെ കളിച്ച ടീമിൽനിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഉസ്ബെകിസ്താനെതിരെ ഇറങ്ങുന്നത്. അനിരുദ്ധ് ഥാപ്പ, നൗറം മഹേഷ് സിങ്, ആകാശ് മിശ്ര എന്നിവർ െപ്ലയിൽ ഇലവനിൽ തിരിച്ചെത്തി. സുബാശിഷ് ബോസ്, ചാങ്തെ, ദീപക് താംഗ്രി എന്നിവരെ ബെഞ്ചിലേക്ക് മാറ്റിയാണ് കോച്ചിന്റെ നീക്കം. ഇന്ത്യൻ സമയം രാത്രി എട്ടിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരം.
െപ്ലയിങ് ഇലവൻ: ഗുർപ്രീത് സിങ്, ആകാശ് മിശ്ര, രാഹുൽ ഭേകെ, സന്ദേശ് ജിങ്കാൻ, നിഖിൽ പൂജാരി, അപുയ, അനിരുദ്ധ് ഥാപ്പ, സുരേഷ് വാങ്ജം സിങ്, മൻവിർ സിങ്, സുനിൽ ഛേത്രി, നൗറം മഹേഷ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.