സുവാരസിനെ പുറത്താക്കിയ വില്ലൻ ഞാനല്ല, മെസ്സിയുടെ ദേഷ്യം മനസ്സിലാക്കുന്നു: കൂമാൻ

ലൂയി സുവാരസ് ബാഴ്​സലോണ വിട്ട്​ അത്​ലറ്റികോ മാഡ്രിഡിലേക്ക്​ പോയതിന്​​ പിന്നാലെ ​ആരാധകർ പുതിയ കോച്ച്​ റൊണാൾഡ്​ കൂമാനെതിരെ മുറുമുറുപ്പ്​​ തുടങ്ങിയിട്ടുണ്ട്​. ആറ്​ വർഷമായി സൂപ്പർതാരം മെസ്സിക്കൊപ്പം ടീമി​െൻറ കുന്തമുനയായി പ്രവർത്തിച്ച താരത്തിന്​ അർഹിച്ച യാത്രയയപ്പ്​ നൽകിയില്ലെന്നുള്ള പരാതികൾ ടീമംഗങ്ങളിലും നിലനിൽക്കുന്നുണ്ട്​. എന്നാൽ, സുവാരസിനെ പുറത്താക്കിയതിൽ തനിക്ക്​​ പങ്കില്ലെന്ന നിലപാടിലാണ്​ കൂമാൻ. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലാണ്​ അദ്ദേഹം വിശദീകരണവുമായി എത്തിയത്​.

സുവാരസുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്ന കഥയിലെ വില്ലൻ താനാണ്​ എന്നാണ്​ എല്ലാവരും കരുതുന്നതെന്ന്​ കൂമാൻ പറഞ്ഞു. സുവാരസ്​ ടീം വിട്ടതിന്​ താൻ മാത്രമല്ല കാരണമെന്നും അത്​ ത​െൻറ മാത്രം തീരുമാന​മല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാഴ്​സയുടെ പരിശീലകനായി കരാർ ഒപ്പിടുന്നതിന്​ മു​േമ്പ തന്നെ ക്ലബ്​ ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഞാൻ അവയെ പിന്തുണക്കുക മാത്രമാണ്​ ചെയ്​തത്​.

താരവുമായി താൻ നടത്തിയ സംഭാഷണം വളച്ചൊടിക്കപ്പെടുകയായിരുന്നു. സുവാരസിന്​ ടീമിൽ തുടരാമായിരുന്നു. പക്ഷെ, അദ്ദേഹത്തിന്​ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ റോൾ മാത്രമായിരിക്കും ലഭിക്കുക. മെസ്സിയുടെ ദേഷ്യം തനിക്ക്​ മനസ്സിലാവുമെന്നും ബാഴ്​സയുടെ കോച്ച്​ കൂട്ടിച്ചേർത്തു.

സുവാരസ്​ റൊണാൾഡ്​ കൂമാ​െൻറ ടീം പ്ലാനിങ്ങിലില്ലെന്നും അതിനാൽ താരത്തെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനം കൈകൊണ്ടത്​ അദ്ദേഹമാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എല്ലാം ബാഴ്​സലോണ ടീമി​െൻറ കൂട്ടായ തീരുമാനമാണെന്നാണ്​ കൂമാൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്​.

Tags:    
News Summary - I'm Not The Bad Guy In Luis Suarez-Barcelona Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.