യെറി മിന, ലയണൽ മെസ്സി

'മെസ്സിയോട്​ ഒരുവിധ വൈരാഗ്യവുമില്ല, അദ്ദേഹത്തെ എക്കാലവും ബഹുമാനിക്കും'

ലണ്ടൻ: കോപാ അമേരിക്ക ഫുട്​ബാൾ ടൂർണ​െമന്‍റിനിടെ കൊളംബിയൻ ഡിഫൻഡർ യെറി മിനയുമായി അർജന്‍റീനയുടെ വിഖ്യാത താരം ലയണൽ മെസ്സി 'ഉടക്കിയത്​' വലിയ വാർത്തയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ മിന കിക്ക്​ ​പാഴാക്കിയപ്പോൾ മൈതാനത്തിലെ മധ്യവരക്കരികെ വെച്ചാണ്​ സോഷ്യൽ മീഡിയയിൽ വൈറലായ ആ ചോദ്യം ഉയർന്നത്​. 'എന്തുകൊണ്ടാണ്​ നീ ഇപ്പോൾ ഡാൻസ്​ ചെയ്യാത്തത്​?' എന്ന് മെസ്സി ചോദിക്കുന്നത്​ വ്യക്​തമായി കേൾക്കാമായിരുന്നു.

ബാഴ്​സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്നു മിന. ഇപ്പോൾ ഇംഗ്ലീഷ്​ ലീഗിൽ എവർട്ടണിന്‍റെ കളിക്കാരൻ. എന്നാൽ, അന്നത്തെ സംഭവത്തിന്‍റെ പേരിൽ മെസ്സിയോട്​ തനിക്കൊരു വിദ്വേഷവുമില്ലെന്ന്​ മിന പറയുന്നു.'ലിയോയുമായി സംഭവിച്ചത്​ കളത്തിൽ എല്ലായ്​പോഴും സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളിലൊന്നാണ്​. ഇത്​ ഫുട്​ബാളാണ്​' -ഒരു ചാരിറ്റി സംഘടന നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കവേ, കൊളംബിയൻ താരം പറഞ്ഞു.



'ജീവിതം കറങ്ങിത്തിരിയുന്നതാണ്​. അത്​ പ്രതികാരത്തിനുള്ള അവസരങ്ങളൊക്കെ നമുക്ക്​ നൽകും. എന്നാൽ, അതേക്കുറിച്ചൊന്നും ചിന്തിക്കാതെ ശാന്തനാണ്​ ഞാൻ. കാരണം, ലിയോ മഹാനായ വ്യക്​തിയാണെന്ന്​ എനിക്കറിയാം. ബാഴ്​സലോണയിൽവെച്ചാണ്​ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്​. ലിയോ തന്ന പിന്തുണയിൽ അങ്ങേയറ്റത്തെ നന്ദിയുള്ളയാളാണ്​ ഞാൻ. എക്കാലവും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കും' -മിന പറഞ്ഞു.

'ഞാൻ മെസ്സിയെ ആരാധിക്കുന്നത്​ അദ്ദേഹം ഇപ്പോൾ എന്താണ്​ എന്നതുകൊണ്ടാണ്​. കളത്തിൽ അത്തരം സംഭവം നടക്കു​േമ്പാൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ദേശീയ ടീമുകളുടെ ജയത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലായിരുന്നു. എന്‍റെ ദേശീയ ടീമിനുവേണ്ടി ജീവിതം നൽകേണ്ടിവന്നാൽ അതും നൽകും. അതേസമയം, അന്നുനടന്ന കാര്യങ്ങൾക്ക്​ പ്രസക്​തിയൊന്നുമില്ല' -മിന കൂട്ടിച്ചേർത്തു. 

Tags:    
News Summary - I will always respect Messi -Mina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT