ഗോകുലം ഡാ...; ഇ​ന്ത്യ​ൻ ആ​രോ​സി​നെ 4-–0ത്തി​ന്​ തോ​ൽ​പി​ച്ചു

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി കേ​ര​ള ടീം ​ഗോ​കു​ലം നാ​ലാം സ്ഥാ​ന​ത്ത്.എ​ട്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​രോ​സി​നെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ മ​ല​യാ​ള​പ്പ​ട വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന​ത്. ഗോ​ൾ​ര​ഹി​ത ആ​ദ്യ പ​കു​തി​ക്​ ശേ​ഷം എ​മി​ലി ബെ​ന്നി, ഡെ​ന്നി​സ്​ ആ​ൻ​റ്​​വി, ലാ​ൽ​റോ​മാ​വി​യ, നാ​ഗ​ൻ​ഗോം റൊ​ണാ​ൾ​ഡ്​ എ​ന്നി​വ​രാ​ണ്​ ഗോ​കു​ല​ത്തി​‍െൻറ സ്​​കോ​റ​ർ​മാ​ർ.

ഗോൾ വരൾച്ചക്കു ശേഷം ര​ണ്ടാം പ​കു​തി ഇ​ട​ത​ട​വി​ല്ലാ​തെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തോ​ടെ ആ​രോ​സ്​ പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യി. എ​മി​ലി ബെ​ന്നി​യാ​ണ്​ (49) ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി ഡെ​ന്നി​സ്​ ആ​ൻ​റ്​​വി(51) വീ​ണ്ടും ഗോ​കു​ല​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. 78ാംമി​നി​റ്റി​ലാ​യി​രു​ന്നു ലാ​ൽ​റോം​മാ​വി​യ​യു​ടെ ഗോ​ൾ.

ഒ​ടു​വി​ൽ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ എ​ൻ​ഗാ​ൻ​ഗോം റൊ​ണാ​ൾ​ഡും (95) ഗോ​ൾ നേ​ടി​യ​തോ​ടെ ഗോ​കു​ല​ത്തി​ന്​ മ​നോ​ഹ​ര ജ​യം.

Tags:    
News Summary - I-League: Ruthless Gokulam Kerala smash Indian Arrows 4-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.