ഐ ലീഗിൽ ഐസ്വാൾ എഫ്.സിക്കെതിരെ താഹിർ സമാൻ
ഗോകുലം കേരള എഫ്.സിയുടെ വിജയ ഗോൾ നേടുന്നു
Posted On
date_range Updated On
date_range ഐ ലീഗ്: ഗോകുലത്തിന് രണ്ടാം ജയം
ഐസോൾ: ഐ ലീഗിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ഗോകുലം കേരള എഫ്.സിക്ക് തുടർച്ചയായ രണ്ടാം ജയം. ഐസോൾ എഫ്.സിയെയാണ് ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങിയത്. പകരക്കാരനായി കളത്തിലിറങ്ങിയ താഹിർ സമാനാണ് 87ാം മിനിറ്റിൽ നിർണായക ഗോൾ സ്കോർ ചെയ്തത്.
ആദ്യ കളിയിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെയും തോൽപിച്ചിരുന്ന ഗോകുലത്തിന് രണ്ടു മത്സരങ്ങളിൽ ആറു പോയൻറായി. ചൊവ്വാഴ്ച റിയൽ കശ്മീരിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.