തോൽക്കാതെ 32 മത്സരങ്ങൾ; ഒടുവിൽ ബയേൺ തോറ്റു, ഒന്നൊന്നര ​തോൽവി

മ്യൂണിക്​: ചാമ്പ്യൻസ്​ ലീഗ്​, സൂപ്പർ കപ്പ്​ തുടങ്ങി ഒന്നിനു പിന്നാലെ ഒന്നായി കിരീടമണിഞ്ഞ ബയേൺ മ്യൂണിക്കിന്​ ബുണ്ടസ്​ ലിഗയിൽ അടികിട്ടി. സൂപ്പർ താരങ്ങളെല്ലാം അണിനിരന്ന ടീമിനെ ഹൊഫൻഹീം 4-1ന്​ അട്ടിമറിച്ച്​ ഫുട്​ബാൾ ലോകത്തെ ഞെട്ടിച്ചു. ഇതോടെ, എല്ലാ ടൂർണമെൻറുകളിലുമായി 32 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിപ്പു തുടർന്ന​ ബയേണി​െൻറ വീര്യത്തിന്​ അവസാനമായി.

രണ്ടു വർഷത്തിനിടെ റോബർട്ട്​​ ലെവൻഡോവ്​സ്​കിയെ ആദ്യമായി ബെഞ്ചിലിരുത്തിയ കളിയിൽ ബവേറിയൻസ്​ പെട്ടു. ഒടുവിൽ, 57ാം മിനിറ്റിൽ കളത്തിൽ തിരികെയെത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. എർമിൻ ബികാസിച്​ (16), മുനാസ്​ ഡബ്ബർ (24), ആന്ദ്രെ ക്രമാരിച്​ (77, 92) എന്നിവരാണ്​ ഹൊഫൻഹീമിനായി സ്​കോർ ചെയ്​തത്​. തോമസ്​ മ്യൂളർ, സാനെ, നാബ്രി, കിമ്മിഷ്​, മാനുവൽ നോയർ തുടങ്ങിയ താര​പ്പടയെല്ലാം ബയേണി​െൻറ ​െപ്ലയിങ്​ ഇലവനിലുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഗ്ലാഡ്​ബാഹിനോട്​ തോറ്റ ശേഷം ആദ്യമായാണ്​ ബയേൺ ഒരു മത്സരത്തിൽ തോൽക്കുന്നത്​. കഴിഞ്ഞ നവംബറിൽ എയ്​ൻട്രാഷിനോട്​ അഞ്ചു​ ഗോൾ വഴങ്ങിയശേഷം ആദ്യമായാണ്​ മൂന്നിലേറെ ഗോൾ വഴങ്ങുന്നതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.