Posted On
date_range Updated On
date_range ഹാട്രിക് എം.എൻ.എം; ക്ലെർമോണ്ടിനെതിരെ പി.എസ്.ജിക്ക് 6-1ന്റെ തകർപ്പൻ ജയം
പാരിസ്: സൂപ്പർ താര ത്രയമായ എം.എൻ.എം (മെസ്സി-നെയ്മർ-എംബാപെ) മികവിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിക്ക് ഉജ്വല വിജയം. എംബാപെയും നെയ്മറും ഗോളിലും മെസ്സി അസിസ്റ്റിലും ഹാട്രിക് നേടിയ കളിയിൽ 6-1ന് ക്ലെർമോണ്ടിനെയാണ് പി.എസ്.ജി തകർത്തത്.
കഴിഞ്ഞ റൗണ്ടിൽ ലോറിയന്റിനെ 5-1ന് തുരത്തിയപ്പോൾ രണ്ടു ഗോൾ വീതം നേടിയിരുന്ന എംബാപെയും നെയ്മറും ഇത്തവണ ഗോൾ നേട്ടം മൂന്നു വീതമാക്കി ഉയർത്തുകയായിരുന്നു. ഓരോ അസിസ്റ്റും രണ്ടു പേർക്കുമുണ്ട്. മെസ്സിക്ക് ഗോൾ നേടാനായില്ലെങ്കിലും മൂന്നു ഗോളുകൾക്ക് നേരിട്ട് സഹായം നൽകി.
ഇതോടെ നിലവിലെ ജേതാക്കളായ പി.എസ്.ജിക്ക് ഒന്നാം സ്ഥാനത്ത് 15 പോയന്റ് ലീഡായി. 31 മത്സരങ്ങളിൽ പി.എസ്.ജിക്ക് 71 പോയന്റായി. രണ്ടാമതുള്ള റെന്നെസിന് 56 പോയന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.