പ്രീമിയർ ലീഗ് കിരീടം ഗണ്ണേഴ്‌സ് തൂക്കി! നീണ്ട 22 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം

ലണ്ടൻ: നീണ്ട ഇരുപത്തിരണ്ട് വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ചരിത്രനേട്ടം. ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് ഗണ്ണേഴ്‌സ് ഇത്തവണ ലീഗ് ചാമ്പ്യന്മാരായി സിംഹാസനമേറിയത്.

മുൻപ് 2003-2004 സീസണിലാണ് ക്ലബ് അവസാനമായി പ്രീമിയർ ലീഗ് ട്രോഫി സ്വന്തമാക്കിയത്. അന്ന് ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം ചൂടി, കായികലോകം ഇന്നും ആരാധനയോടെ നോക്കിക്കാണുന്ന 'ദി ഇൻവിൻസിബിൾസ്' എന്ന സുവർണ്ണ ചരിത്രം എഴുതിച്ചേർത്ത ശേഷമുള്ള ഗണ്ണേഴ്‌സിന്റെ നീണ്ട കാത്തിരിപ്പാണ് ഈ സീസണിലെ അത്യുജ്ജ്വല പ്രകടനത്തോടെ അവസാനിച്ചിരിക്കുന്നത്.

Tags:    
News Summary - Gunners lift the Premier League title! An end to a long 22-year wait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.