Posted On
date_range Updated On
date_range വനിത ലീഗിലും ഗോകുലം കിരീടത്തിനരികെ
ഭുവനേശ്വർ: ഇന്ത്യൻ വനിത ലീഗിൽ തുടർച്ചയായ ഒമ്പതാം മത്സരവും ജയിച്ച ഗോകുലം കേരള എഫ്.സി കിരീടം രണ്ടാം തവണയും സ്വന്തമാക്കാനുള്ള തയാറെടുപ്പിൽ. ചൊവ്വാഴ്ച എതിരില്ലാത്ത നാലു ഗോളിന് സിര്‍വോഡം ഫുട്‌ബാള്‍ ക്ലബിനെയാണ് തോൽപിച്ചത്.
ആറാം മിനിറ്റിൽ ഘാന താരം എല്‍ഷദായ് അചെങ്‌പോയുടെ ഗോളില്‍ ഗോകുലം ലീഡ് പിടിച്ചു. 15ാം മിനിറ്റില്‍ സൗമ്യ ഗുഗുലോത്തും സ്കോർ ചെയ്തു. 31ാം മിനിറ്റിൽ ഡാങ്മയ് ഗ്രേസിന്റെ ഗോളും പിറന്നു. 54ാം മിനിറ്റിൽ സൗമ്യയുടെ രണ്ടാമത്തെയും ഗോകുലത്തിന്റെ നാലാമത്തെയും ഗോൾ. ജയത്തോടെ 27 പോയന്റുമായി ഗോകുലം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ലീഗില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കി. ഇതില്‍ ജയിച്ചാൽ വനിത ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തിക്കാന്‍ കഴിയും. ഞായറാഴ്ച സ്‌പോർട്‌സ് ഒഡിഷ ഫുട്‌ബാള്‍ ക്ലബിനെതിരേയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.