Posted On
date_range Updated On
date_range ഘാന സ്ട്രൈക്കർ ഡെന്നിസ് ആൻടവി ഗോകുലം കേരളയിൽ
കോഴിക്കോട്: ഘാനക്കാരൻ സ്ട്രൈക്കർ ഡെന്നിസ് ആൻടവി ആഗയാരെ ഗോകുലത്തിലേക്ക്. സ്വീഡൻ, നോർവേ, മലേഷ്യൻ ടോപ് ലീഗുകളിൽ കളിച്ച പരിചയവുമായിട്ടാണ് 27 വയസ്സുകാരൻ ആൻടവി കേരളത്തിലേക്ക് വരുന്നത്. മലേഷ്യൻ സൂപ്പർ ഡിവിഷൻ ക്ലബായ കേളൻറിലാണ് തുടക്കം. അരങ്ങേറ്റ സീസണിൽതന്നെ മലേഷ്യൻ സൂപ്പർ ലീഗും മലേഷ്യൻ എഫ്.എ കപ്പ് ചാമ്പ്യനുമായി.
2013 സീസണിൽ ഘാനയിൽ തിരിച്ചെത്തിയ ആൻറവി, ഇൻറർ അല്ലിയാസിൽ കളിക്കുന്നതിനിടെ സ്വീഡനിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ റോസെൻഗാർഡിലെത്തി. നോർവേ ക്ലബായ എഫ്.കെ ജേർവിലും കളിച്ചു. ഗോകുലത്തിന് ഇത്തവണ ഐലീഗ് കിരീടം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻടവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.