നാഗൽസ്മാന്റെ കരാർ നീട്ടി ജർമനി

ബർലിൻ: ജർമനിയുടെ ഫുട്ബാൾ ടീം കോച്ച് ജൂലിയൻ നാഗൽസ്മാന്റെ കരാർ 2026 ലോകകപ്പ് വരെ നീട്ടി. ബയേൺ മ്യൂണികിലേക്ക് നാഗൽസ്മാൻ മടങ്ങിവരുമെന്ന അഭ്യൂഹത്തിനിടെയാണ് കരാർ നീട്ടിയത്. ഈ സീസൺ അവസാനത്തോടെ തോമസ് ടുഹലുമായി പിരിയാൻ തീരുമാനിച്ചതിന് ശേഷം അടുത്ത സീസണിലേക്ക് ബയേൺ പുതിയ പരിശീലകനെ തേടുകയാണ്.

ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ജർമനിയുടെ പ്രകടനം മോശമായതിനെ തുടർന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ താൽക്കാലികമായി നാഗൽസ്മാനെ നിയമിച്ചത്. നാഗൽസ്മാൻ ചുമതലയേറ്റശേഷം ആറ് കളികളിൽ മൂന്ന് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ജർമനി നേടിയത്.

Tags:    
News Summary - Germany coach Julian Nagelsmann extends contract through 2026 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT