ജ​ന​റേ​ഷ​ൻ അ​മേ​സി​ങ് പ്രോ​ഗ്രാ​മി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഡേ​വി​ഡ് ബെ​ക്കാം

(ഫ​യ​ൽ ചി​ത്രം) 

10 ലക്ഷം പേരിലെത്തി ജനറേഷൻ അമേസിങ്

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ലെഗസി പദ്ധതികളിലൊന്നായ ജനറേഷൻ അമേസിങ്ങിനു പിന്നാലെ പുതിയ കായിക-സാംസ്കാരിക പരിപാടിക്ക് തുടക്കംകുറിച്ചു. 'ഗോൾ 22: ഫുട്ബാൾ, സാമൂഹിക സ്വാധീനം, സുസ്ഥിരത' എന്ന പേരിലാണ് പുതിയ സംരംഭം. ഫുട്ബാൾ താൽപര്യമുള്ള യുവാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രഥമ യൂത്ത് എക്സ്ചേഞ്ച് പദ്ധതിയായി ഇത് അറിയപ്പെടും. ജനറേഷൻ അമേസിങ്ങിന്റെ പങ്കാളികളുടെ നേതൃത്വത്തിൽ ഫിസിക്കൽ, വെർച്വൽ ശിൽപശാലകളിലൂടെ പരിശീലനം നൽകും.

കായിക-യുവജന മന്ത്രാലയം, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ മ്യൂസിയം എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഗോൾ 22ൽ ഖത്തർ ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുക്കും. ഫിഫ ഫൗണ്ടേഷൻ, യുനെസ്കോ, ഖത്തർ എയർവേസ്, വിസിറ്റ് ഖത്തർ, ഖത്തർ ഡെവലപ്മെൻറ് ഫണ്ട്, ഖിതൈഫാൻ പ്രോജക്ട്സ്, ക്യു.എൽ.എം ഇൻഷുറൻസ്, എസ്.ഡി.ഐ സ്പോർട്സ്, ഹബ്ലോട്ട് എന്നിവരാണ് സ്പോൺസർമാർ.മൂന്നു ഘട്ടങ്ങളിലായാണ് ഗോൾ 22 നടപ്പാക്കുക.

ആദ്യഘട്ടത്തിൽ ഓൺലൈൻ വഴി ഗുണനിലവാരം, വൈവിധ്യം, ഉൾപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾക്കൊപ്പം വികസന തത്ത്വങ്ങൾക്കായുള്ള കായികവിനോദം സംബന്ധിച്ച് വിദ്യാർഥികളെ ഉൾപ്പെടുത്തി അവതരിപ്പിക്കും. രണ്ടാം ഘട്ടം, എജുക്കേഷൻ സിറ്റിയിൽ നടക്കുന്ന ജനറേഷൻ അമേസിങ് യൂത്ത് ഫെസ്റ്റിവലിൽ നടക്കും. വിദ്യാർഥികൾ അവരുടെ സ്വന്തം സമൂഹത്തിലെ സാമൂഹിക വികസന സാധ്യതകൾ മാപ്പ് ചെയ്യുന്നതിനാൽ അവസാനഘട്ടം വെർച്വലായും വ്യക്തിഗതമായും നടക്കും.

ഫുട്ബാളിന്റെ ശക്തി ആഘോഷിക്കാനും യുവാക്കളെ ഒരുമിപ്പിക്കാനും പ്രധാന കായിക പരിപാടികൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് വർഷങ്ങളായി നടക്കുന്ന ജനറേഷൻ അമേസിങ് ഫെസ്റ്റിവലെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

10 ലക്ഷത്തോളം വ്യക്തികളിലേക്കാണ് ജനറേഷൻ അമേസിങ്ങിന്റെ നേട്ടങ്ങളെത്തിച്ചത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്കിടെ ആരംഭിച്ച ജനറേഷൻ അമേസിങ്ങിലൂടെ 35 രാജ്യങ്ങളിൽ ഫുട്ബാൾ വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

Tags:    
News Summary - Generation Amazing has reached 10 lakh people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.