മെട്രോ കപ്പിൽ ആവേശത്തിന്‍റെ നീലക്കടലിൽ മുങ്ങി ഗാലറി

പാലക്കുന്ന്: പാലക്കുന്ന് ഡ്യൂൺസ് സ്റ്റേഡിയത്തിൽ നടക്കുന്ന മെട്രോ കപ്പിന്റെ നാലാം ദിവസമായ ഇന്നലെ ഫാൽക്കൺ കളനാടും ബ്രദേഴ്സ് കാഞ്ഞങ്ങാടും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ ആവേശം തിങ്ങിനിറഞ്ഞു. കളി തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ ബ്രദേഴ്സ് കാഞ്ഞങ്ങാടിനു പ്രഹരമേൽപ്പിച്ചു കൊണ്ട് 19ആം നമ്പർ താരം നുഫൈൽ 1- 0 കളനാടിനു ലീഡ് നേടിക്കൊടുത്തു.

നീലകുപ്പാമണിഞ്ഞു വന്ന കളനാടിന്റെ ആരാധകർ ബാന്റ് വാദ്യങ്ങളുടെ മേളങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞ ഗാലറിയെ ഇളക്കി മറിക്കുകയായിരുന്നു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടി ആവേശം അലക്കടലോളം ഉയർന്ന രണ്ടാം പകുതിയുടെ 39ആം മിനിട്ടിൽ നുഫൈലിന്റെ ചീറിപ്പാഞ്ഞു വന്ന് തൊടുത്ത മറ്റൊരു ഷോട്ടിലൂടെ കളനാട് 2-0 ന്റെ ലീഡ് ഉയർത്തി.

45ആം മിനിട്ടിൽ 9ആം നമ്പർ താരം സ്റ്റീഫന്റെ അത്യുജ്ജുല പെർഫോമൻസ് ഷോട്ടിലൂടെ കളനാടിന്റെ സ്കോർ ബോർഡിൽ ഒരു ഗോൾ കൂട്ടിച്ചേർത്തു 3-0. വീണ്ടും സ്റ്റീഫന്റെ മാന്ത്രികത 52ആം മിനിട്ടിൽ കളനാടിന് വേണ്ടി സ്കോറുയർത്തി 4-0. ബ്രദേഴ്സ് കാഞ്ഞങ്ങാടിന്റ വമ്പൻ മുന്നേറ്റങ്ങൾ കളനാടിന്റെ ഗോൾ കീപ്പർ ശഹബാസിന്റെ പ്രതിരോധത്തിൽ തീരുകയായിരുന്നു.

കളിയാവസാനിച്ചപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫാൾക്കൺ കളനാട് ക്വാർട്ടറിൽ പ്രവേശിച്ചു. കളിയുടെ താരമായി കളനാടിന്റെ നുഫൈലിനെ തെരഞ്ഞെടുത്തു.

Tags:    
News Summary - Gallery immersed in the Metro Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.