മൊറോക്കൻ താരം അഷ്റഫ് ഹഖീമിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ബഹ്റൈൻ താരങ്ങൾ

സൗഹൃദ മത്സരം; മൊറോക്കോയോട് പൊരുതി വീണ് ബഹ്റൈൻ

മനാമ: കരുത്തരായ ആഫ്രിക്കൻ ഫുട്ബോൾ ശക്തികളായ മൊറോക്കോയോട് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പൊരുതി വീണ് ബഹ്‌റൈൻ. അവസാന നിമിശം വരെ തുടർന്ന് ഗോൾ രഹിത പോരാട്ടം 94ാം  മിനിറ്റിലാണ് ബഹ്റൈൻ അടിയറവ് പറഞ്ഞത്. മൊറോക്കോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ (0-1) ഏറ്റു വാങ്ങിയ തോൽവിയിലും കരുത്ത് തെളിയിച്ചിരിക്കയാണ് ബഹ്‌റൈൻ.

കളിയുടെ ആധിപത്യം മുഴുവൻ ഫിഫ റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനക്കാരായ മൊറോക്കോക്ക് ഒപ്പമായിരുന്നുവെങ്കിലും ബഹ്റൈന്‍റെ ഗോൾ വലക്ക് താഴെ ഗോൾകീപ്പർ ഇബ്രാഹിം ലുത്ഫല്ല നടത്തിയ മികച്ച പ്രകടനം ടീമിന് കരുത്തേകുകയായിരുന്നു. രണ്ടാം പകുതിയുടെ അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ജവാദ് എൽ യാമിഖ് ഹെഡറിലൂടെ നേടിയ ഗോളാണ് മൊറോക്കോയ്ക്ക് വിജയം സമ്മാനിച്ചത്.

ആകെ 28 ഷോട്ടുകളാണ് ബഹ്റൈൻ പോസ്റ്റിനെ ലക്ഷ്യമാക്കി മൊറോക്കൻ താരങ്ങൾ തൊടുത്തു വിട്ടത്. അതിൽ പത്തെണ്ണം ഷൂട്ട് ഓൺ ടാർഗറ്റും. എന്നാൽ ഒരൊറ്റ ടാർഗറ്റ് ഷോട്ടുമില്ലാതെ ദുർബലമായ രണ്ട് ഷോട്ടുകൾ മാത്രമാണ് ബഹ്റൈന്‍റെ ഭാഗത്ത് നിന്നുണ്ടായത്. കളിയിൽ പ്രതിരോധ ശൈലി സ്വീകരിക്കുകയായിരുന്നു ബഹ്റൈൻ.

ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് 2025ന്‍റെ ഭാഗമായാണ് മത്സരം നടന്നത്. മൊറോക്കോയിലെ റബാത്തിൽ ബഹ്‌റൈന്റെ രണ്ടാമത്തെ സൗഹൃദ മത്സരം ഞായറാഴ്ച നടക്കും. 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ഈജിപ്താണ് ബഹ്റൈന്‍റെ എതിരാളികൾ.

Tags:    
News Summary - Friendly match; Bahrain loses to Morocco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.