ഏഷ്യക്കാർക്കെതിരെ ഗ്രീസ്മാനും ഡെംബലെയും വംശീയാധിക്ഷേപം നടത്തുന്ന വിഡിയോ പുറത്ത്; ഫ്രഞ്ച് ഫുട്ബാളിൽ പുതിയ വിവാദം
പാരീസ്: യൂറോ കപ്പിൽ നിന്ന് പുറത്തായി ഒരാഴ്ച പിന്നിടുന്നതിന് മുേമ്പ ഫ്രാൻസ് ഫുട്ബാൾ ടീമിനെ പിടിച്ചു കുലുക്കി വംശീയാധിക്ഷേപ വിവാദം. ടീമിലെ രണ്ട് പ്രമുഖ താരങ്ങളായ അേൻറായിൻ ഗ്രീസ്മാനും ഉസ്മാൻ ഡെംബലെയും ഏഷ്യൻ വംശജർക്കെതിരെ വംശീയാധിക്ഷേപം നടത്തുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ വിഡിയോയുടെ ഉറവിടവും എന്നാണ് ചിത്രീകരിച്ചതെന്നും വ്യക്തമല്ല.
സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ അവസാന നിമിഷം രണ്ട് ഗോൾ വഴങ്ങിയ ഫ്രാൻസ് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലോക ജേതാക്കളായ ഫ്രാൻസ് പുറത്തായത്. എതിർ ടീം നേടിയ ഗോളുകളെ ചൊല്ലി കളിക്കാർക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. പോൾ പോഗ്ബ, അഡ്രിയാൻ റാബിയറ്റ് എന്നിവർ ഗ്രൗണ്ടിൽ ഉരസുകയും ഇവരുടെ അമ്മമാർ ഗാലറിയിൽ വാഗ്വാദത്തിൽ ഏർപെടുകയും ചെയ്തത് ഫ്രഞ്ച് ഫുട്ബാളിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഗൗരവകരമായ പുതിയ വിവാദങ്ങൾ. ഏഷ്യൻ വംശജരെ ബാഴ്സലോണ താരമായ ഗ്രീസ്മാൻ കളിയാക്കി ചിരിക്കുന്ന ദൃശ്യങ്ങൾ സഹതാരമായ ഡെംബലെയാണ് പകർത്തിയതെന്നാണ് കരുതുന്നത്.
കളിക്കാർ താമസിക്കുന്ന ഹോട്ടലിലെ ടി.വി നന്നാക്കാൻ എത്തിയതാണ് ഏഷ്യൻ വംശജരായ യുവാക്കൾ. കളിക്കാർക്ക് 'പ്രോ എവലൂഷൻ സോക്കർ' ഗെയിം കളിക്കാൻ വേണ്ടിയാണ് ടി.വി നന്നാക്കുന്നത്. അവരുടെ ഭാഷയെയും മുഖത്തെയും കളിയാക്കിയാണ് ഗ്രീസ്മാൻ ചിരിച്ചത്. എന്നാൽ വിഡിയോ പുതിയതല്ലെന്നും രണ്ട് വർഷം മുമ്പുള്ളതാകണെന്നുമാണ് വാദം. കാരണം ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്മാെൻറ ഹെയർസ്റ്റൈൽ നോക്കിയാണ് നെറ്റിസൺസ് ഇക്കാര്യം കണ്ടെത്തിയത്.
വിഡിയോ എന്ന് എടുത്താതാണേലും സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും സ്റ്റോപ്പ് ഏഷ്യൻഹേറ്റ് എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആകുകയും ചെയ്തു. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഇക്കാര്യത്തിൽ പ്രസ്താവന പുറത്തിറക്കണമെന്നും കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യം ഉയർന്ന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.