Posted On
date_range Updated On
date_range യൂറോപ ലീഗ്: ഫ്രാങ്ക്ഫുർട്ട്-റേഞ്ചേഴ്സ് ഫൈനൽ
ഫ്രാങ്ക്ഫുർട്ട്/ഗ്ലാസ്ഗോ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രണ്ടാംനിര ടൂർണമെന്റായ യൂറോപ ലീഗ് ഫൈനലിൽ ജർമൻ ക്ലബായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടും സ്കോട്ട്‍ലൻഡ് ക്ലബ് റേഞ്ചേഴ്സും ഏറ്റുമുട്ടും.
രണ്ടാം പാദ സെമിയിൽ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുനൈറ്റഡിനെ 1-0ത്തിന് കീഴടക്കിയ ഫ്രാങ്ക്ഫുർട്ട് ഇരുപാദങ്ങളിലുമായി 3-1 മുൻതൂക്കവുമായാണ് ഫൈനലിലേക്കു മുന്നേറിയത്. മറ്റൊരു സെമിയിൽ ജർമൻ ടീം ആർ.ബി ലൈപ്സിഷിനോട് ആദ്യ പാദത്തിൽ 1-0ത്തിന് തോറ്റിരുന്ന റേഞ്ചേഴ്സ് രണ്ടാം പാദത്തിൽ 3-1 ജയത്തോടെ മൊത്തം 3-2ന്റെ മുൻതൂക്കവുമായി കലാശക്കളിക്ക് യോഗ്യത നേടി.
ഈമാസം 18ന് സ്‍പെയിനിലെ സെവിയ്യയിലാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.