മോണ്ടിവിഡിയോ (ഉറുഗ്വായ്): മുൻ അർജന്റീന ഫോർവേഡ് എസിക്വെയ്ൽ ലാവേസിയെ വയറിനേറ്റ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുറഗ്വോയിലെ കാറ്റെഗ്രിൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം. ലാവേസിയുടെ പരിക്ക് സംബന്ധിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലാവേസി ബൾബ് മാറ്റിയിടാനായി ഗോവണിയിൽ കയറിയപ്പോൾ വീണുപരിക്കേറ്റതാണെന്നാണ് കുടുംബാംഗങ്ങളുടെ വാദം.
ടി.വൈ.സി സ്പോർട്സാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉറുഗ്വായ് മാധ്യമമായ എൽ ഒബ്സെർവാഡോർ വ്യക്തമാക്കിയതുപ്രകാരം ലാവേസിക്ക് കുടുംബാംഗങ്ങളിൽ ഒരാളുടെ കുത്തേൽക്കുകയായിരുന്നു. തുടർന്ന് പുലർച്ച അഞ്ചോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പണം സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും വാർത്തയിൽ പറയുന്നുണ്ട്. പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ലാവേസിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അർജന്റീനക്കായി 51 മത്സരങ്ങളിൽ ബൂട്ട്കെട്ടിയ താരം മൂന്നു വർഷം മുമ്പാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.