ലിവർപൂൾ: ബയർ ലെവർകൂസന്റെ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്. താരത്തെ കൈമാറുന്നതിന് ഇരു ക്ലബുകളും 11.65 കോടി പൗണ്ടിന് (ഏകദേശം 1350 കോടി രൂപ) കരാറിലെത്തിയതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇനി വ്യക്തിഗത നിബന്ധനകളും വൈദ്യ പരിശോധനയും പൂർത്തിയാവുന്നതോടെ കൈമാറ്റക്കരാർ പൂർണമാവും. ഇതോടെ പ്രീമിയർ ലീഗിലെ റെക്കോഡ് കൈമാറ്റത്തുകയാവും വിയർട്സിന്റേത്. മോയ്സസ് കൈസീഡോയെ ടീമിലെത്തിക്കാൻ ചെൽസി ബ്രൈറ്റണ് നൽകിയ 11.50 കോടി പൗണ്ടാണ് നിലവിലെ റെക്കോഡ്.
22കാരനായ വിയർട്സ് ലെവർകൂസനായി 197 കളികളിൽ 57 ഗോളുകളും 65 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.