ലോകകപ്പ്​ യോഗ്യത: ഇന്ത്യൻ ടീമിൽ മലയാളത്തിളക്കമായി ആശിഖും സഹലും

ന്യൂഡൽഹി: 2022ലെ ഖത്തർ ഫുട്​ബാൾ ലോകകപ്പ്​, 2023ലെ ഏഷ്യൻ കപ്​ എന്നിവക്കുള്ള 28 അംഗ ഇന്ത്യൻ ടീമിനെ കോച്ച്​ ഇഗോർ സ്​റ്റിമാക്​ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശിഖ്​ കുരുണിയൻ, സഹൽ അബ്​ദുസ്സമദ്​ എന്നിവർ ടീമിലുണ്ട്​. ലോകകപ്പ്​ യോഗ്യത മത്സരങ്ങൾക്കായി ടീം ബുധനാഴ്​ച ദോഹയിലേക്ക്​ പുറപ്പെടും. ജൂൺ മൂന്നു മുതലാണ്​ മത്സരങ്ങൾ.

ഖത്തറിലെത്തുന്നവർക്ക്​ 48 മണിക്കൂറിനിടെ ​േകാവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്നതിനാൽ താരങ്ങൾക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. യാത്രയുടെ ഭാഗമായി എല്ലാവരും മേയ്​ 15 മുതൽ ന്യൂഡൽഹിയിൽ ബയോ ബബ്​ളിലായിരുന്നു.

ആദ്യ മത്സരം ഖത്തറിനെതിരെയാണ്​. ഏഴിന്​ ബംഗ്ലദേശുമായും 15ന്​ അഫ്​ഗാനിസ്​താനുമായും കളിക്കും.

ടീം അംഗങ്ങൾ

ഗോൾകീപർമാർ: ഗുർപ്രീത്​ സിങ്​ സന്ധു, അമരീന്ദർ സിങ്​, ധീരജ്​ സിങ്​.

പ്രതിരോധം: പ്രീതം കോട്ടൽ, രാഹുൽ ഭെകെ, ന​േരന്ദർ ഗെഹ്​ലോട്ട്​, ചിം​െഗ്ലൻസാന സിങ്​, സന്ദേശ്​ ജിങ്കാൻ, ആദിൽ ഖാൻ, ആകാശ്​ മിശ്ര, സുഭാശിഷ്​ ബോസ്​.

മിഡ്​ഫീൽഡ്​: ഉദാന്ത സിങ്​, ബ്രൻഡൺ​ ഫെർണാണ്ടസ്​, ലിസ്റ്റൺ കൊളാകൊ, റൗളിങ്​ ബോർഗെസ്​, ഗ്ലാൻ മാർട്ടിൻസ്​, അനിരുദ്ധ്​ താപ, പ്രണോയ്​ ഹാൾഡർ, സുരേഷ്​ സിങ്​, ലാലെങ്​മാവിയ റാൽ​ട്ടെ, അബ്​ദുൽ സഹൽ, യാസിർ മുഹമ്മദ്​, ലാലിയൻസുവല ഛാങ്​തെ, ബിപിൻ സിങ്​, ആശിഖ്​ കുരുണിയൻ. 

Tags:    
News Summary - FIFA World Cup qualifiers: Igor Stimac names 28-man India squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.