ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇഞ്ചുറി ടൈം ഗോളിൽ ജയം പിടിച്ച് യുറോപ്യൻ വമ്പൻമാരായ പോർചുഗൽ. റുബൻ നെവസ് നേടിയ ഏക ഗോളിലാണ് പോർച്ചുഗല്ലിന്റെ ജയം. ഇതോടെ ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ ഒന്നാമതെത്തി.
ഒമ്പത് പോയിന്റാണ് പോർച്ചുഗല്ലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹംഗറിക്ക് അഞ്ച് പോയിന്റുമുണ്ട്. അധികസമയത്തിന്റെ ഒന്നാം മിനിറ്റിൽ ഹെഡ്ഡറിലൂടെയാണ് നെവസ് ഗോൾ നേടിയത്. 75ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കുകയും ചെയ്തു. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോയെ സംബന്ധിച്ചടുത്തോളം നിരാശ നൽകുന്നതായിരുന്നു ഇന്നത്തെ മത്സരം.
17ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ പെനാൽറ്റി ബോക്സിൽ നിന്നുള്ള ഒരു ഇടങ്കാൽ ഷോട്ട് വലയിൽ കയറാതെ പോയി. 70ാം മിനിറ്റിൽ ക്രിസ്റ്റ്യാനോക്ക് മറ്റൊരു അവസരം കൂടി ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ സൂപ്പർതാരത്തിന് കഴിഞ്ഞില്ല. നുനോ മെൻഡസ് നൽകിയ പാസ് കൃത്യമായി കണക്ട് ചെയ്യുന്നതിൽ റൊണോൾഡോ പരാജയപ്പെട്ടു. മത്സരശേഷം നിരാശജനകമായ ഫലമാണ് ഉണ്ടായതെന്ന് അയർലാൻഡ് പരിശീലകൻ ഹെമിർ ഹാൽഗ്രിമ്മിസൺ പറഞ്ഞു. ഞങ്ങളുടെ ടീം വർക്ക് ഇവിടെ ഫലിച്ചിരുന്നു. ഞങ്ങൾ മുഴുവൻ ഊർജവും ടീമിന് വേണ്ടി ചെലവഴിച്ചുവെന്നും ഹാൽഗ്രിമ്മിസൺ കൂട്ടിച്ചേർത്തു.
നേരത്തെ കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹംഗറി അർമേനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു. ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിലെ ജയത്തിലൂടെ ഹംഗറി നാല് പോയിന്റ് നേടി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റോടെ അർമേനിയ ഗ്രൂപ്പിൽ മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.