അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. നിലവിലെ ജേതാക്കളായ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ യുവന്‍റസ്, എന്നിവരുൾപ്പടെയുള്ള വമ്പൻമാരെല്ലാം ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനായി ഇനി മൈതാനത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി 9.30 നാണ് ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്ററിന്‍റെ മത്സരം. ഗ്രൂപ്പ് ജി യിലെ മത്സരത്തിൽ മൊറോക്കൻ ക്ലബ്ബായ വൈഡാഡ് എഫ്.സിയാണ് സിറ്റിയുടെ എതിരാളികൾ. മറ്റൊരു മത്സരത്തിൽ രാത്രി 12.30 ന് സാബി അലോൺസക്ക് കീഴിലെ ആദ്യപോരാട്ടത്തിനായി റയൽ മാഡ്രിഡ് പോരിനിറങ്ങും. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ സൗദി ക്ലബ്ബായ അൽ ഹിലാലാണ് റയലിന്‍റെ മറു ചേരിയിൽ അണിനിരക്കുക. സീസണിൽ ഒരു കിരീടവും നേടാനാവാത്ത റയലിന് ടൂർണമെന്‍റിലെ മത്സരങ്ങൾ ഏറെ നിർണ്ണായകമാണ്. പുലർച്ചെ 3.30 ന് നടക്കുന്ന മത്സരത്തിൽ പച്ചൂക്കയും സാൽസ്ബർഗും തമ്മിൽ ഏറ്റുമുട്ടും. നാളെ രാവിലെ 6.30 ന് നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസ് യു.എ.ഇ ക്ലബ്ബായ അൽ ഐനുമായും കൊമ്പ്കോർക്കും.
യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്കയിൽ നിന്ന് ആറ്, വടക്കെ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച്, ഓഷ്യാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് ടൂർണമെന്‍റിലെ ക്ലബ്ബുകളുടെ പ്രാതിനിധ്യം.
ഗ്രൂപ്പുകൾ
എ: പാൽമിറാസ്, എഫ്.സി പോർട്ടോ, അൽ അഹ്ലി, ഇന്റർ മയാമി
ബി: പി.എസ്.ജി, അത്ലറ്റികോ മാഡ്രിഡ്, ബോട്ടാഫോഗോ, സിയാറ്റിൽ സൗണ്ടേഴ്സ്
സി: ബയേൺ മ്യൂണിക്, ഓക് ലാൻഡ് സിറ്റി, ബോക്ക ജൂനിയേഴ്സ്, ബെൻഫിക
ഡി: ചെൽസി, ഫ്ലമെംഗോ, എസ്പെറൻസ് സ്പോർടീവ് ഡി ടുണീസി, ക്ലബ് ലിയോൺ
ഇ: ഇന്റർ മിലാൻ, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്സ്, മോണ്ടെറി
എഫ്: ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, ഉൽസാൻ, മമെലോഡി സൺഡൗൺസ്
ജി: മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ്, വൈഡാഡ്, അൽ ഐൻ
എച്ച്: റയൽ മാഡ്രിഡ്, അൽ ഹിലാൽ, പച്ചൂക്ക, സാൽസ്ബർഗ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.