ഫിഫ ക്ലബ് ലോകകപ്പ് ജിദ്ദയിൽ

സൂറിച്: 2023 ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾ സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നടക്കും. ഡിസംബർ 12 മുതൽ 22 വരെയാണ് കളി. ആറ് വൻകര ചാമ്പ്യന്മാരും ആതിഥേയരായ അൽ ഇത്തിഹാദ് ക്ലബും പങ്കെടുക്കും. ഏഴ് ക്ലബുകൾ മാറ്റുരക്കുന്ന അവസാന ടൂർണമെന്റാണിത്. 2025 മുതൽ 32 ടീമുകളുണ്ടാവും.

റയൽ മാഡ്രിഡാണ് നിലവിലെ ചാമ്പ്യന്മാർ. ഓഷ്യാന ചാമ്പ്യൻ ഓക് ലൻഡ് സിറ്റിയുമായി അൽ ഇത്തിഹാദ് ആദ്യ റൗണ്ടിൽ ഏറ്റുമുട്ടും. രണ്ടാം റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച ലിയോൺ (മെക്സിക്കോ), അൽ അഹ് ലി (ഈജിപ്ത്), ഉറാവ റെഡ് ഡയമണ്ട്സ് (ജപ്പാൻ) എന്നീ ടീമുകൾക്കൊപ്പം ചേരും ഓക് ലൻഡ്-അൽ ഇത്തിഹാദ് മത്സര വിജയികൾ. യൂറോപ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിലുണ്ട്.

ലാറ്റിനമേരിക്കയിൽ ജേതാക്കളാവുന്ന ടീമിനും നേരിട്ട് സെമി പ്രവേശനം ലഭിക്കും. കഴിഞ്ഞ തവണ റയലിന് കിരീടം നേടിക്കൊടുക്കുന്നതിൽ പങ്കുവഹിച്ച സൂപ്പർ താരം കരീം ബെൻസേമ ഇപ്പോൾ അൽ ഇത്തിഹാദിലാണ്. 

Tags:    
News Summary - FIFA Club World Cup in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT