ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

മിയാമി ഗാർഡൻ : ഫിഫ ക്ലബ് ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങി. ഞായറാഴ്ച പുലർച്ചെ 5.30 ന് നടന്ന ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഈ​ജി​പ്തി​ലെ അ​ൽ അ​ഹ്‌​ലി എ​ഫ്.സി​യും ആതിഥേയരായ ഇ​ന്റ​ർ മ​യാ​മിയും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരുടീമുകളും ഗോളുകളടിക്കാതെ സമനില പാലിച്ചു.

കളിയുടെ ആദ്യ പകുതിയിൽ മെസ്സിയും സംഘവും ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാൽ അൽ അ​ഹ്‌​ലി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്‍റർ മിയാമിക്കായി ഗോൾകീപ്പർ ഓസ്കാർ ഉസ്താരി നടത്തിയ പെനാൽറ്റിയിലുൾപ്പെടെയുള്ള മിന്നും സേവുകളാണ് ഗോൾവീഴാതെ മയാമിയെ കാത്തത്. എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്‍റർ മയാമി നടത്തിയ ആക്രമണങ്ങളെ അൽ അ​ഹ്‌​ലി ഗോൾ കീപ്പർ മുഹമ്മദ് അൽ ഷെനായി തടഞ്ഞുനിർത്തി. കളിയുടെ അവസാന നിമിഷത്തിൽ ബോക്സിന് പുറത്തുനിന്നും മെസ്സിയെടുത്ത ഗോളെന്നുറച്ച ഷോട്ട് ഷെനായി തട്ടിയകറ്റി. ഇന്‍റർ മയാമി ഗോൾ കീപ്പർ ഒസ്കാർ ഉസ്താരിയാണ് കളിയിലെ താരം

യൂ​റോ​പ്പിൽ നിന്ന് പന്ത്രണ്ട്, ആ​ഫ്രി​ക്ക​യും ഏ​ഷ്യ​യും നാ​ല് വീ​തം, തെ​ക്കെ അ​മേ​രി​ക്കയിൽ നിന്ന് ആ​റ്, വ​ട​ക്കെ-​മ​ധ്യ അ​മേ​രി​ക്കയിൽ നിന്ന് അ​ഞ്ച്, ഓ​ഷ്യാ​നയിൽ നിന്ന് ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ്രാ​തി​നി​ധ്യം. ഫൈ​ന​ൽ ജൂ​ലൈ 13 ന​ട​ക്കും. ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​രാ‍യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ.

Tags:    
News Summary - FIFA Club World Cup; Al Ahly draws with Inter Miami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.