Posted On
date_range Updated On
date_range ഐ.എസ്.എൽ: ഗോവക്ക് തടയിട്ട് മോഹൻ ബഗാൻ
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ജയത്തോടെ ഒന്നാം സ്ഥാനത്തെത്താമെന്ന മോഹവുമായി ഇറങ്ങിയ എഫ്.സി ഗോവക്ക് സ്വന്തം മൈതാനത്ത് തോൽവി. ദിമിത്രിയോസ് പെട്രാറ്റോസിന്റെ (74) ഗോളിൽ ആതിഥേയരെ മോഹൻ ബഗാൻ തോൽപിച്ചു.
ജയത്തോടെ ബഗാൻ (26) കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് മൂന്നാംസ്ഥാനത്തേക്ക് കയറി. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന്റെ അതേ പോയിന്റാണ് മോഹൻ ബഗാനെങ്കിലും ഒരു മത്സരം കുറവ് കളിച്ചതാണ് മുന്നിലെത്തിച്ചത്.
15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ഒഡിഷ എഫ്.സി ഒന്നാമതും 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി രണ്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.