യൂറോപ്യൻ ക്ലബ്ബുമായി കൈകോർത്ത്​ എഫ്​.സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ എഫ്​.സി ഗോവ, ബുണ്ടസ്​ ലിഗ ക്ലബ്ബായ റെഡ്​ബുൾ ലെയ്​പ്​സിഗുമായി സഹകരിച്ച്​ പ്രവർത്തിക്കും. പ്രമുഖ ജർമ്മൻ ക്ലബ്ബുമായി മൂന്നുവർഷത്തെ കരാറിലാണ്​ ഗോവ ഒപ്പിട്ടിരിക്കുന്നത്​. ഏതാനും മണിക്കൂറുകൾക്ക്​ മുമ്പാണ്​ അവർ പുതിയ പ്രഖ്യാപനം അറിയിച്ചത്​. പങ്കാളിത്തത്തി​െൻറ പ്രാഥമിക ലക്ഷ്യം യുവതാരങ്ങളുടെ വികസനമാണെന്ന്​ ഇരുടീമുകളും അറിയിച്ചിട്ടുണ്ട്​.

ഫുട്​ബാളിനെ വളർത്താനും ആശയങ്ങൾ പരസ്​പരം കൈമാറുന്നതിനും പന്തുകളിയുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കാനും ക്ലബ്ബുകൾ കൈകോർക്കുന്നതിലൂടെ സാധിക്കുമെന്നും ടീം വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്​. പങ്കാളിത്തത്തി​െൻറ ഭാഗമായി ലെയ്​പ്​സിഗ്​ അകാദമിയിൽ നിന്നുമുള്ള പരിശീലകർ ഗോവയിൽ ഫുട്​ബാൾ വർക്​ഷോപ്പുകൾ നടത്തും. ഗോവ ക്ലബ്ബി​െൻറ യൂത്ത്​ സെറ്റപ്പിൽ നിന്നും അവരുടെ ​പരിശീലകരെയും കളിക്കാരെയും ജർമ്മനയിലേക്ക്​ അയക്കുകയും ചെയ്യും.

എഫ്​.സി ഗോവയുമായുള്ള പങ്കാളിത്തം പ്രമുഖ ബുണ്ടസ്​ ലിഗ ക്ലബ്ബി​െൻറ ഏഷ്യയിലെ ആദ്യത്തെ നീക്കം കൂടിയാണ്​​. കോവിഡ്​ പ്രതിസന്ധി അവസാനിക്കുന്നതോടെ ഗോവയുടെ യുവതാരങ്ങൾ ജർമ്മനിയിലേക്ക്​ പറക്കും. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ്​ ഇരുടീമുകളും കരാറിലെത്തുന്നത്​. സൂപ്പർ കപ്പ്​ ജേതാക്കളായ ഗോവ ​െഎ.എസ്​.എല്ലിലെ അപകടകാരികളായ ടീമുകളിലൊന്നാണ്​.

Tags:    
News Summary - FC Goa ties up with German football club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.