ആ ഫോ​ട്ടോഗ്രാഫർ മെസ്സിയോടൊപ്പം കരഞ്ഞോ? സത്യം ഇതാണ്​

ബാഴ്​സലോണ: 21 വർഷം പന്തുതട്ടിയ ബാഴ്​സലോണ ഫുട്​ബാൾ ക്ലബിൽ നിന്ന്​ വിടപറഞ്ഞ ​ഇതിഹാസ താരം മെസ്സി വാർത്താ സമ്മേളനത്തിൽ വിങ്ങിപ്പൊട്ടിയപ്പോൾ ഓരോ ഫുട്​ബാൾ ആരാധകന്‍റെയും ഉള്ളൊന്ന്​ നൊന്തു. 'ബാഴ്​സലോണയാണ്​ എന്‍റെ വീട്​. 13ാം വയസ്സ്​ മുതൽ ഇതാണ്​ എന്‍റെ ലോകം. ബാഴ്​സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യമാണ്​' -ഇങ്ങനെ പറഞ്ഞായിരുന്നു മെസ്സി മാധ്യമങ്ങൾക്ക്​ മുമ്പിൽ കരഞ്ഞത്​.

ഇതിന്​ പിന്നാലെ മെസ്സിയുടെ വാർത്താ സമ്മേളനത്തിലെ സംസാരം കേട്ട്​ ഒരു ക്യാമറാമാൻ കരയുന്നുവെന്ന തരത്തിൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ചിത്രം മെസ്സിയുടെ വാർത്ത സമ്മേളനത്തിൽ നിന്നുള്ളതല്ല എന്നതാണ്​ സത്യം.

ഇറാഖുകാരനായ മുഹമ്മദ്​ അൽ അസാവിയാണ് ചിത്രത്തിൽ കാണുന്ന ഫോ​ട്ടോഗ്രാഫർ. 2019ൽ ഖത്തറിനോട്​ തോറ്റ്​ ഇറാഖ്​ എ.എഫ്​.സി ഏഷ്യൻ കപ്പിൽ നിന്ന്​ പുറത്തായ​പ്പോൾ മുഹമ്മദ്​ കരയുന്നതായിരുന്നു ചി​ത്രം.

2019ലെ ഏകദിന ക്രിക്കറ്റ്​ ലോകകപ്പ്​ സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ ഔട്ടായി ഇന്ത്യൻ താരം എം.എസ്​. ധോണി പവലിയനലിലേക്ക്​ മടങ്ങുന്ന സംഭവത്തെ കോർത്തിണക്കിയും ചിത്രം മുമ്പ്​ പ്രചരിച്ചിരുന്നു. ധോണിയുടെ വിക്കറ്റായിരുന്നു മത്സരത്തിന്‍റെ ഗതി നിർണയിച്ചതെന്നായിരുന്നു അനുമാനം.



 ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളായ ധോണി കൂടി മടങ്ങിയതോടെ പ്രതീക്ഷയറ്റ ഫോ​ട്ടോഗ്രാഫർ ക്യാമറക്കണ്ണിലൂടെ നോക്കുന്നതിനിടെ വിതുമ്പുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം.

എന്നാൽ നിരവധി മാധ്യമങ്ങൾ ചിത്രത്തിന്‍റെ സത്യാവസ്​ഥ അന്നും പുറത്തുകൊണ്ടു വന്നിരുന്നു. ഇപ്പോൾ മെസ്സിയുടെ വാർത്താ സമ്മേളനത്തിനിടെയാണ്​ ചിത്രം വീണ്ടും പൊങ്ങി വന്നതാണ്​. 2019 ജനുവരി 24ന്​ എ.എഫ്​.സി ഏഷ്യൻ കപ്പിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലടക്കം ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. വെരിഫൈഡ്​ ട്വിറ്റർ ഉപയോക്താവും മാധ്യമപ്രവർത്തകനുമായ സ്റ്റീവൻ നബീലും മുഹമ്മദിന്‍റെ ചിത്രം ട്വീറ്റ്​ ചെയ്​തത്​ തെളിവായുണ്ട്​.

Tags:    
News Summary - FACT CHECK Images of crying photographer have nothing to do with lionel messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT