ലോകകപ്പിന്റെ കൂറ്റൻ മാതൃകക്കൊപ്പം സെൽഫി എടുക്കുന്ന മാണി സി. കാപ്പൻ എം.എൽ.എ
കൊല്ലപ്പള്ളി: ലോകകപ്പ് ഫുട്ബാളിന്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്ബാൾ പ്രേമികൾ ലോകകപ്പിന്റെ കൂറ്റൻ മാതൃക പ്രദർശിപ്പിച്ചാണ് നാടിനെ ഇളക്കിമറിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിന്റെ കൂറ്റൻ മാതൃകയാണ് ടൗണിൽ പ്രദർശിപ്പിച്ചത്. വാദ്യമേളങ്ങളും അകമ്പടിയായി.
ചടങ്ങ് മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, മെംബർ രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, മെംബർ ജെയ്സൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ബേബി കട്ടക്കൽ, തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, ഇഗ്നേഷ്യസ് തയ്യിൽ, ജെറി ജോസ്, കെ.സി. തങ്കച്ചൻ, ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, കെ.എസ്. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിനിടെ ലോകകപ്പ് മാതൃകയുമായുള്ള എം.എൽ.എ മാണി സി. കാപ്പന്റെ സെൽഫി ആളുകൾക്ക് കൗതുകമായി. പിന്നീട് ലോകകപ്പിന്റെ മാതൃക ആഘോഷമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ എത്തിച്ചപ്പോൾ വിദ്യാർഥികൾ ഉജ്ജ്വല സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.