മൂന്നടിച്ച് സ്പെയിൻ; ആദ്യ പകുതിയിൽ സമ്പൂർണ ആധിപത്യം

ബെർലിൻ: യൂറോ കപ്പ് ഫുട്ബാളിൽ വമ്പൻമാർ ഏറ്റുമുട്ടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ക്രൊയേഷ്യക്കെതിരെ സ്പെയിൻ 3-0ന് മുന്നിൽ. 29ാം മിനിറ്റിൽ ക്യാപ്റ്റൻ അൽവാരോ മൊറാട്ട, 32ാം മിനിറ്റിൽ ഫാബിയാൻ റുയിസ്, അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ ഡാനി കാർവാജൽ എന്നിവരാണ് സ്പെയിനിന് വേണ്ടി ഗോൾ നേടിയത്.


ഫാബിയാൻ റുയിസിന്‍റെ പാസ്സിൽ നിന്നായിരുന്നു മൊറാട്ടയുടെ ആദ്യ ഗോൾ. മൂന്ന് മിനിറ്റിനകം പെഡ്രിയുടെ അസിസ്റ്റിൽ നിന്ന് ഫാബിയാൻ റുയിസും ഗോൾ കണ്ടെത്തി. രണ്ട് ഗോളിനും പിന്നാലെ ക്രൊയേഷ്യ മറുനീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ഡാനി കാർവാജലിന്‍റെ വക മൂന്നാംഗോളും പിറന്നു. 



Tags:    
News Summary - Euro cup 2024 live Spain vs Croatia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.