ലണ്ടൻ: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾക്കൊടുവിൽ എട്ടു മാസത്തെ ഇടവേളക്കുശേഷം ക്രിസ്റ്റ്യൻ എറിക്സൺ ആദ്യമായി മത്സരത്തിനിറങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെൻറ്ഫോഡിനായി ന്യൂകാസിൽ യുനൈറ്റഡിനെതിരെയാണ് പകരക്കാരനായി 30കാരൻ മൈതാനത്തിറങ്ങിയത്.
യൂറോകപ്പിനിടെ മൈതാനത്ത് കുഴഞ്ഞുവീണതിനുശേഷം ഡെന്മാർക്ക് താരത്തിന്റെ ആദ്യ മത്സരമാണിത്. ഏറക്കാലത്തെ ചികിത്സക്കുശേഷം ശരീരത്തിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് കളത്തിലേക്ക് മടങ്ങിവരാൻ ശ്രമിച്ച എറിക്സണിന് പക്ഷേ ഇറ്റലിയിലെ നിയമപ്രകാരം കളിക്കാൻ സാധിക്കാത്തതിനാൽ ഇന്റർ മിലാൻ വിടേണ്ടിവന്നു. തുടർന്നാണ് ബ്രെൻറ്ഫോഡ് താരവുമായി ആറുമാസത്തെ കരാർ ഒപ്പുവെക്കാൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.