Posted On
date_range Updated On
date_range പ്രീമിയർ ലീഗിൽ ചെൽസിയെ വീഴ്ത്തി ലിവർപൂൾ; ഇഞ്ച്വറി ടൈം ഗോളിൽ സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ ലിവർപൂളിനും (2-1) വോൾവ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്കും (2-1) ജയം. എട്ടുമത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ 21 പോയന്റുമായി ലിവർപൂൾ ഒന്നാമതും 20 പോയന്റുള്ള സിറ്റി രണ്ടാമതുമാണ്.
29ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സലായും 51ാം മിനിറ്റിൽ കർടിസ് ജോൺസും നേടിയ ഗോളിലാണ് ലിവർപൂളിന്‍റെ ജയം. നിക്കൊളാസ് ജാക്സന്‍റെ വകയായിരുന്നു 48ാം മിനിറ്റിൽ ചെൽസിയുടെ ഒരേയൊരു ഗോൾ.
ഇൻജുറി ടൈമിൽ ജോൺ സ്റ്റോൺസ് നേടിയ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി വോൾവ്സിനെ വീഴ്ത്തിയത്. മത്സരത്തിന്‍റെ ഏഴാംമിനിറ്റിൽ തന്നെ ഗോൾ നേടി വോൾവ്സ് സിറ്റിയെ ഞെട്ടിച്ചിരുന്നു. സ്ട്രാൻഡ് ലാർസന്‍റേതായിരുന്നു ഗോൾ. 33ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളാണ് സിറ്റിക്കായി ആദ്യ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.