ലണ്ടൻ: ഫുൾടൈമും ഷൂട്ടൗട്ടും കടന്ന സഡൻഡെത്ത് വരെ നീണ്ടു നിന്ന നാടകീയ പോരാട്ടത്തിനൊടുിൽ ഇംഗ്ലീഷ് ലീഗ് കപ്പിൽ സെമിഫൈനലിൽ ഇടം ഉറപ്പിച്ച് ആഴ്സനൽ. ലണ്ടനിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റൽ പാലസിനെ ത്രില്ലർ പോരാട്ടത്തിൽ മുട്ടുകുത്തിച്ചായിരുന്നു പ്രീമിയർ ലീഗ് ലീഡേഴ്സ് ആയ ആഴ്സനൽ ഇംഗ്ലീഷ് ലീഗ് കപ്പ് (കരബാവോ കപ്പ്) സെമിയിലേക്ക് മാർച്ച് നടത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ നേടി സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിൽ കടന്നു.
ആഴ്സനൽ ഗോൾ വലക്കു മുന്നിൽ കെപ അരിസബലാഗയും, ക്രിസ്റ്റൽ പാലസ് വലക്കു മുന്നിൽ വാൾട്ടർ ബെനിറ്റസും. ഷൂട്ടൗട്ടിൽ ഇരു ഗോൾകീപ്പർമാരെയും കടന്ന് എതിർ ഷൂട്ടർമാരുടെ എല്ലാ കിക്കും വലയിൽ. ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകൾ അവാനിച്ചപ്പോൾ 5-5. ശേഷം, ആവേശം സഡൻ ഡെത്തിന്റെ മരണക്കളിയിലേക്ക്. അവിടെയും ഒപ്പത്തിനൊപ്പം തന്നെ. രണ്ടു കിക്കുകൾ വീതം വലയിലാക്കി ടൈ തുടർന്നു. ഒടുവിൽ എട്ടാം കിക്കിൽ വിധി നിർണയിച്ചു. ആഴ്സണലിന്റെ വില്യൻ സാലിബ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, ക്രിസ്റ്റൽ പാലസിന്റെ ഊഴം മക്സൻസ് ലക്രോക്സിന്. എന്നാൽ, ഈ അവസരത്തിൽ ആഴ്നൽ ഗോളി അരിസബലാഗയുടെ ചാട്ടം പിഴച്ചില്ല. പന്തിനെ തട്ടിയിട്ട് വിജയം തങ്ങളുടേതാക്കി. ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു ആരാധകർക്ക് ആഘോഷത്തിന്റെയും നിരാശയുടെയും നിമിഷങ്ങൾ. ഒടുവിൽ ഷൂട്ടൗട്ടിലെ 15 കിക്കുകൾക്കൊടുവിൽ വിജയം.
നേരത്തെ 80ാം മിനിറ്റിലായിരുന്നു ആഴ്സനൽ ഗോൾ നേടിയത്. മാക്സൻസ് ലക്രോയുടെ സെൽഫ് ഗോളയിരുന്നു ആഴ്സനലിന് ഗോളായി മാറിയത്. ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ സമനില പിടിച്ച് എതിരാളികൾ കളി ഷൂട്ടൗട്ടട്ടിലെത്തിച്ചു. സഡൻ ഡെത്തിൽ അതേ മാക്സൻസ് ലക്രോ തന്നെ ന്യൂകാസിലിന്റെ വില്ലനുമായി അവതരിച്ചു.
സെമി ഫൈനലിൽ ചെൽസിയും ആഴ്സനലും തമ്മിലാണ് മത്സരങ്ങൾ. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുനൈറ്റഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.