പ്രിയപ്പെട്ട ഐ.പി.എൽ ടീമേത്; ഉത്തരം നൽകി ഇംഗ്ലീഷ് ഫുട്ബാൾ ക്യാപ്റ്റൻ ഹാരി കെയ്ൻ

ലണ്ടൻ: ക്രിക്കറ്റിനെ എപ്പോഴും പിന്തുടരുന്ന താരമാണ് ഇംഗ്ലണ്ട് ഫുട്ബാൾ ടീം ക്യാപ്റ്റനും സ്ട്രൈക്കറുമായ ഹാരികെയ്ൻ. ടോട്ടൻഹാം​ ടീമംഗങ്ങൾക്കൊപ്പം ഹാരി കെയ്ൻ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോൾ പ്രിയപ്പെട്ട ഐ.പി.എൽ ടീമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാരി കെയ്ൻ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് പ്രിയപ്പെട്ട ടീമെന്നാണ് ഹാരി കെയ്ൻ വെളിപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാർ സ്​പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഹാരികെയ്ന്റെ പരാമർശം. വിരാട് കോഹ്‍ലിയുമായി ഒന്നു രണ്ട് തവണ സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം അവ​രെ നിർഭാഗ്യം പിടികൂടിയിരുന്നു. പക്ഷേ ഇത്തവണ മികച്ച ടീമിനെയാണ് ബംഗളൂരു രംഗത്തിറക്കിയിരിക്കുന്നത്. ഇക്കുറി ബംഗളൂരു നല്ലകളി പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഹാരി കെയ്ൻ പറഞ്ഞു.

ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഞാൻ ക്രിക്കറ്റ് കളിക്കാറുണ്ട്. ഇപ്പോൾ ഐ.പി.എൽ മത്സരങ്ങളും ആസ്വദിക്കുന്നു. അവിശ്വസനീയമായ കളിയാണ് വിരാട് പുറത്തെടുക്കുന്നത്. അയാളുടെ കളിയിൽ ഒരു തീയുണ്ടെന്നും ഹാരി കെയ്ൻ പറഞ്ഞു.

Tags:    
News Summary - England Football Captain Harry Kane Picks His Favourite IPL Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.