ഇംഗ്ലണ്ടിന് തിരിച്ചടി; ഹാരി കെയ്നിന് പരിക്ക്

മ്യൂണിക്: യൂറോ മത്സരങ്ങൾ തുടങ്ങാൻ മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് തിരിച്ചടിയായി ക്യാപ്റ്റനും സൂപ്പർ സ്ട്രൈക്കറുമായ ഹാരി കെയ്‌നിന് പരിക്ക്. നടുവേദനയെത്തുടർന്ന് ബുണ്ടസ് ലിഗയിൽനിന്ന് വിട്ടുനിൽക്കുന്ന ബയേൺ മ്യൂണിക് താരം ഹോഫെൻഹെയിമിനെതിരെ സീസണിലെ അവസാന മത്സരം കളിച്ചില്ല.

ഹാരി സ്വകാര്യ ഡോക്ടർക്കൊപ്പം ചികിത്സയിലാണെന്ന് ബയേൺ പരിശീലകൻ തോമസ് ടൂഷൽ അറിയിച്ചു. റയൽ മഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കെയ്ൻ വേദനയോടെയാണ് കളിച്ചത്. കുത്തിവെപ്പും തെറപ്പിയും പരീക്ഷിച്ചെങ്കിലും കാര്യങ്ങൾ വഷളാവുകയാണ് ചെയ്തതെന്നും പരിശീലനത്തിന് ഇറങ്ങാൻപോലും കഴിഞ്ഞില്ലെന്നും ടൂഷൽ പറഞ്ഞു. ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ചൊവ്വാഴ്ച യൂറോ ചാമ്പ്യൻഷിപ് ടീം പ്രഖ്യാപിക്കാനിരിക്കുകയാണ്. ജർമൻ ക്ലബിലെ തന്റെ ആദ്യ സീസണിൽ നാല് ഹാട്രിക്കുകൾ ഉൾപ്പെടെ 44 ഗോളുകൾ നേടിയിട്ടുണ്ട് കെയ്ൻ. എന്നാൽ, ബയേൺ ഇക്കുറി കിരീടം കൈവിട്ടു.

Tags:    
News Summary - England captain Kane suffers injury scare on eve of Euros

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.