മുഹമ്മദ് അൽ ദഹീരി

ഇറാഖി ലീഗിലേക്ക് ഇമാറാത്തിന്‍റെ മുത്ത്

യു.എ.ഇയിലെ പ്രമുഖ ക്ലബ്ബുകളുടെ പ്രതിരോധക്കോട്ടയിലെ കരുത്തുറ്റ താരമാണ് മുഹമ്മദ് അൽ ദഹീരി. യു.എ.ഇ ലീഗുകളിൽ ഇടതുവിങ്ങ് കാത്ത 31കാരൻ ഇറാഖി പ്രീമിയർ ലീഗിലേക്ക് ചേക്കേറുകയാണ്. ആദ്യമായാണ് ഒരു ഇമാറാത്തി പൗരൻ ഇറാഖ് പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങന്നത്. ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദിവാനിയ ക്ലബ്ബിന്‍റെ പ്രതിരോധ നിര കാക്കാനാണ് അൽ ദഹീരി ബൂട്ട് കെട്ടുന്നത്. ഇത് സംബന്ധിച്ച കരാറിൽ ദഹീരിയും ദിവാനിയ ക്ലബും ഒപ്പുവെച്ചു. ലീഗ് തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപേ താരം ഇറാഖിലെത്തിയിട്ടുണ്ട്. പുതിയ ക്ലബ്ബിനൊപ്പമുള്ള ചിത്രം അദ്ദേഹം തന്നെയാണ് പോസ്റ്റ് ചെയ്തത്. 'പുതിയ സീസൺ, പുതിയ വെല്ലുവിളികൾ' എന്ന കാപ്ഷനോടെയായിരുന്നു പോസ്റ്റ്.

2010ൽ അൽഐൻ ക്ലബ്ബിലൂടെയാണ് ദഹീരി സജീവമായത്. പിന്നീട് യു.എ.ഇയിലെ പ്രമുഖ ക്ലബ്ബുകളായ അൽ വസ്ൽ, അൽ വഹ്ദ, അൽ ഷാർജ, അൽ ഫുജൈറ, മസ്ഫൂത്ത്, ദിബ്ബ അൽ ഫുജൈറ എന്നിവയുടെ ജഴ്സിയണിഞ്ഞു. പ്രതിരോധ നിര താരങ്ങൾ ആഘോഷിക്കപ്പെടാറില്ലാത്തതുകൊണ്ട് മാത്രം അറിയപ്പെടാതെ പോയ താരമായിരുന്നു ദഹീരി. ഇറാഖിലെ ഏറ്റവും വലിയ ലീഗായ ഇറാഖി പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നത് ദഹീരിക്ക് കിട്ടുന്ന അംഗീകാരമാണ്. 20 ക്ലബ്ബുകളാണ് ഇവിടെ മത്സരിക്കുന്നത്. 57 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ദിവാനിയ. ഒക്ടോബർ രണ്ട് മുതൽ അടുത്ത വർഷം ജൂലൈ ഒന്ന് വരെ നീണ്ടുനിൽക്കുന്നതാണ് ലീഗ്. ട്രാൻസ്ഫറിന്‍റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Emirati citizen to play in Iraqi Premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.